ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ സ്ക്രാംബ്ലർ നിരയിൽ ഏറ്റവും കരുത്തു കൂടിയ മോഡലായ സ്ക്രാംബ്ലർ 1100 അടുത്ത വർഷം കമ്പനി വിപണിയിലെത്തിക്കും. വേൾഡ് പ്രീമിയർ 2018 ൽ പ്രദർശിപ്പിച്ച വാഹനത്തിൽ 1079 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. രൂപത്തിൽ മറ്റ് സ്ക്രാംബ്ലറുകളെപ്പോലെ തന്നെയുള്ള ബൈക്കിൽ എബിഎസ്, കോർണറിങ് എബിഎസ്, നാലു ലെവലിലുള്ള ട്രാക്ഷൻ കൺട്രോൾ എന്നിവയുണ്ട്. 7500 ആർപിഎമ്മിൽ 86 ബിഎച്ച്പി കരുത്തും 4750 ആർപിഎമ്മിൽ 88 എൻ എം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കും
Engine: 1079 CC
Expected Price: 10- 11 Lakhs
Expected Launch Date: Mid 2018