റോയൽ എൻഫീൽഡിന്റെ രണ്ടാമത്തെ 650 സിസി ബൈക്കായ കോണ്ടിനെന്റൽ ജിടിയും അടുത്ത വർഷം പുറത്തിറങ്ങും. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്റൽ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരു ബൈക്കുകൾക്കും പുതിയ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്.
Engine: 648 CC
Expected Price: 3– 4 Lakhs
Expected Launch Date: End 2018