ഏകദേശം ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനമായ വാഗൺ ആറിന്റെ പുതിയ പതിപ്പ് 2018 ൽ പുറത്തിറങ്ങും. നിലവിലുള്ള വാഹനത്തിൽനിന്ന് പൂർണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുlൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്. പുതിയ ഗ്രില്ലും ഹെഡ്ലൈറ്റും തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. ജപ്പാൻ വിപണിയിൽ പുറത്തിറങ്ങിയ വാഹനം വലിയ മാറ്റങ്ങളില്ലാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ എൻജിൻ തന്നെയായിരിക്കും പുതിയ വാഗൺആറിന് നൽകുക.
Engine: 1.0 L Petrol
Expected: Price- 4.2-5.5 Lakhs Expected Launch Date: Mid 2018