ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലായിരിക്കും ഗോക്രോസ്. ഫെബ്രുവരി 2014ല് പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലും ഗോ ക്രോസാണ്. ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകൾക്കും ഉപകരിക്കുന്ന തരത്തിലാണു രൂപകൽപന. സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നു കരുതുന്നു. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തമാണ്.
Engine: 1.3 L Petrol, 1.5 L Diesel
Expected: Price- 5-10 Lakhs
Expected Launch Date: Mid 2018