കഴിഞ്ഞ വർഷം നടന്ന സാവോപോളോ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ച ക്രേറ്റയായിരിക്കും ഇന്ത്യയിലെത്തുക. എന്നാൽ നിലവിൽ ബ്രസീൽ വിപണിയിലുള്ള വാഹനത്തെ കുറച്ചു മാറ്റങ്ങൾ വരുത്തിയായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബംപര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, പിന്നിലെ ബംപറിലെ ചെറിയ മാറ്റങ്ങൾ, ടെയ്ൽലാംപിലെ മാറ്റങ്ങൾ എന്നിവയാണ് പുതിയ ക്രേറ്റയിൽ പ്രതീക്ഷിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനിഷിൽ ഒരുക്കിയിരിക്കുന്ന അകത്തളത്തിലും പുതുമകളുണ്ടാകുമെന്നു കമ്പനി സൂചന നൽകിയിട്ടുണ്ട്. കോര്‍ണറിങ് ലൈറ്റുകള്‍, സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ ക്ലൈം അസിസ്റ്റ്, ടയര്‍പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം എന്നിവയും പുതിയ ക്രേറ്റയിൽ പ്രതീക്ഷിക്കാം.
Engine: 1.6 L Petrol, 1.4 L, 1.6 L Diesel
Expected: Price- 9- 15 Lakhs
Expected Launch Date: Early 2018