മാരുതി സുസുക്കി വിറ്റാര ബ്രെസയുമായി മത്സരിക്കാൻ ഹ്യുണ്ടേയ് പുറത്തിറക്കുന്ന വാഹനമാണ് കാർലിനോ. കഴിഞ്ഞ വർഷം നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ച ‘കാർലിനോ’ എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനം. മാരുതി സുസുക്കി ബ്രെസ, ഫോഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുള്ള നാലു മീറ്ററിൽ താഴെ നീളമുള്ള എസ്യുവി വിഭാഗത്തിലെ മാർക്കറ്റ് ലീഡറാകാനാണ് കാർലിനോയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം രൂപയിൽ താഴെ വില ഒതുക്കേണ്ടതിനാൽ കമ്പനി നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ തന്നെയാകും കാർലിനോയ്ക്കും കരുത്തു പകരുക. അഞ്ചു സീറ്റർ ചെറു എസ്യുവിക്ക് ഐ10 ന്റെയും ഐ10 ഗ്രാൻഡിന്റെയും ഘടകങ്ങളുണ്ടാകും.
Engine: 1.0 L Petrol, 1.4 L Diesel
Expected: Price-6- 9 Lakhs
Expected Launch Date: Late 2018