ഇന്ത്യയിലെ ജിപ്സിക്ക് പകരക്കാരനായാണ് ജിംനി എത്തുക. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള ജിംനി നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. നാലാം തലമുറ ജിംനിയിൽ രണ്ടു പെട്രോൾ എൻജിനുകളാണുള്ളത് – 1.2 ലീറ്റർ കെ സീരീസ് എൻജിനും 1 ലീറ്റർ മൂന്ന് സിലിണ്ടർ ബൂസ്റ്റർ ജെറ്റ് എൻജിനും. 1.2 ലീറ്റർ എൻജിൻ 92 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുമ്പോൾ 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിൻ 112 ബിഎച്ച്പി കരുത്തു പകരും. ഹാർഡ് ടോപ്, സോഫ്റ്റ് ടോപ് വകഭേദങ്ങളിൽ മൂന്നു ഡോർ മോഡലായിട്ടാണു ജിംനി വിപണിയിലെത്തുക. രണ്ട് എൻജിൻ വകഭേദങ്ങളും ഓൾവീൽ ഡ്രൈവിലാകും ഉണ്ടാകുക. ഇന്ത്യയിലെത്തുമ്പോള്‍ ഡീസൽ എൻജിനും ജിംനിയിലുണ്ടാകുമെന്നും സൂചനയുണ്ട്.
Engine: 1.2 L Petrol, 1.3 L Diesel
Expected: Price- 8-12 Lakhs
Expected Launch Date: Mid 2018