ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് പുതിയ ഡസ്റ്ററിനെ റെനൊ 2018 ൽ ഇന്ത്യയിലെത്തിക്കും. ഇന്ത്യൻ വിപണിയിലെത്തിയതു മുതൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം അടിമുടി പരിഷ്കരിച്ചാകും പുറത്തിറങ്ങുക. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോഷോയിൽ പുത്തൻ ഡസ്റ്ററിനെ റെനോ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപന. അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ടാകുമെങ്കിലും എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാകും പുതിയ ഡസ്റ്ററിലും.
Engine: 1.5 L Petrol, 1.5 L Diesel
Expected: Price- 8-13 Lakhs
Expected Launch Date: Mid 2018