സെഗ്െമന്റ് കീഴിടക്കി മുന്നേറുന്ന എക്സ്യുവിയുടെ ലേബലിൽ പുറത്തിറങ്ങുന്ന പുതിയ വാഹനമാണ് എക്സ്യുവി 300. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാതാക്കളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് നിർമിക്കുക. അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ എക്സ്യുവി 300 പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായി മത്സരിക്കുമ്പോൾ നാലു മീറ്ററിലേറെ നീളമുള്ള ഏഴു സീറ്റർ മോഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും.
Engine: 1.2 L Petrol, 1.5 L Diesel
Expected: Price- 7-12 Lakhs
Expected Launch Date: Late 2018