ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ചെറു കാർ പോളോയുടെ പുതിയ രൂപം നാളെയെത്തും. പുറത്തിറങ്ങിയ കാലം മുതൽ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന പോളോ സമഗ്രമാറ്റങ്ങളുമായിട്ടാകും വിപണിയിലെത്തുക. അടുത്ത വർഷം രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയതിന് ശേഷമായിരിക്കും പുതിയ പോളോ ഇന്ത്യയിലെത്തുക. ഫോക്സ്വാഗന്റെ എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് പഴയ പോളൊയെക്കാൾ വലിപ്പം കൂടുതലായിരിക്കും. പെട്രോൾ ഡീസൽ എൻജിനുകളുള്ള പോളോയുടെ എൻജിനിൽ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
Engine: 1.2 L Petrol, 1.5 L Diesel
Expected: Price- 6-12 Lakhs
Expected Launch Date: Mid 2018