ഒാണം പൊന്നോണം...

ഒരുപാടു കഥ നുറുങ്ങുകള്‍ ഒളിപ്പിച്ചുവെച്ച മുത്തശ്ശിയുടെ മനസ്സുപോലെ വിശാലമാണ് ഓണക്കാലം. മടിശീലയില്‍ നിറയെ കഥകളും പൊതിഞ്ഞുകൊണ്ട് ഓണം അരികിലെ ത്തുമ്പോള്‍ ബാല്യത്തിലെങ്ങോ ഓര്‍മയില്‍ കൊളുത്തിയ കഥക്കൂട്ടുകളുടെ മണ്‍ചെരാതുകള്‍ ആവേശത്തോടെ കത്തിത്തുടങ്ങും. കഥ കേട്ടുറങ്ങിയ കുട്ടിക്കാലത്തിലേക്ക് തിരികെ നടക്കുമ്പോള്‍, മുത്തശ്ശിക്കഥ കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു തലമുറയുടെ കാതില്‍ ചൊല്ലാം. അവരിനിയും കേട്ടിട്ടില്ലാത്ത ഓണക്കഥകള്‍...