അവൽ റാഗി നൂൽ പുട്ട്


1. അവൽ (വറുത്ത് പൊടിച്ച് അരിച്ചെടുത്തത്) -1/4 കപ്പ്
2. റാഗി പൊടി- 1/4 കപ്പ്
3. സാറാസ് അരിപൊടി-1/2 കപ്പ്
4. വെള്ളം - 1 കപ്പ്
5. ഉപ്പ് - പാകത്തിന്
6. നെയ് - 1 ടീസ്പൂൺ
7. തേങ്ങ ചിരകിയത് - 1 കപ്പ്

തയ്വാറാക്കുന്ന വിധം
അവൽ പൊടിച്ചതും റാഗിപൊടിയും അരിപൊടിയും കൂടി യോജിപ്പിച്ച് വെക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളവും
പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് ചെറിയ ചൂടോടെ നെയ്
ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് നൂൽ പുട്ടിന്റെ അച്ചിൽ നിറച്ച് നീളത്തിൽ പിഴിഞ്ഞെടുക്കണം. മുകളൽ അൽപ്പം
അരിപ്പൊടി തൂവി കൊടുക്കണം. പുട്ട് ചുടുന്ന ഒരു മുളകുറ്റിയിൽ കുറെശെ നിറച്ച് ഇടയ്ക്ക് തേങ്ങയും ഇട്ട് ചുട്ടെടുക്കുക.

ചുട്ടരച്ച മസാല ചേർത്ത മട്ടൻ പിടി
1. മട്ടൻ (ചെറിയ കഷ്ണങ്ങൾ ആക്കിയത്- 1/2 കിലോ
2. ചെറിയ ഉള്ളി - 8 എണ്ണം
പച്ചകുരുമുളക് - 1 തണ്ട ്
വറ്റൽ മുളക് - 4 എണ്ണം
ഇഞ്ചി - ഒരിഞ്ച് കഷ്ണം
വെളുത്തുള്ളി - 6 അല്ലി
3. പച്ച പപ്പായ അരച്ചത് - 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
4. ഉപ്പ് - പാകത്തിന്
5. ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത് ) - 1/2 കപ്പ്
വെളുത്തുള്ളി ,, - 1 ടേബിൾസ്പൂൺ
ഇഞ്ചി ,, - 1/2 ടേബിൾ സ്പൂൺ
പച്ച മുളക് ,, - 4 എണ്ണം
കറിവേപ്പില ,, - 3 തണ്ട ്
6. പുളിയില അരച്ചത് - 1 ടീസ്പൂൺ
7. സാറാസ് മുളകുപൊടി - 1 ടീസ്പൂൺ
,, മല്ലിപ്പൊടി - 1/2 ടീസ്പൂൺ
,, മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
,, ഗരം മസാലപൊടി - 1/2 ടീസ്പൂൺ
ജാതിക്ക പൊടിച്ചത് - ഒരുനുള്ള്
8. എണ്ണ - ആവശ്യത്തിന്
9. തേങ്ങാപ്പാൽ - 1 കപ്പ്

പിടിക്കുവേണ്ട ചേരുവകകൾ

10. അരിപ്പൊടി - 2 കപ്പ്
11. തേങ്ങ ചിരകിയത് - 1/2 കപ്പ്
12. പെരും ജീരകം - 1/2 ടീസ്പൂൺ
13. ചെറിയ ഉള്ളി - 2 എണ്ണം
14. വെള്ളം - 2 1/2 കപ്പ്
15. നെയ്യ് - 1 ടീസ്പൂൺ
16. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

മട്ടൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. രണ്ട ാമത്തെ ചേരുവകകൾ ഒരു കമ്പിൽ കോർത്ത് തീയുടെ മുകളിൽ കാണിച്ച്
ചുട്ടെടുക്കുക. ഇത് നന്നായി അരച്ചെടുക്കണം. ചുട്ടരച്ച ചേരുവകകളും പച്ച പപ്പായ അരച്ചതും നാരങ്ങാ നീരും മഞ്ഞൾപൊടിയും
പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് മട്ടനിൽ നന്നായി പുരട്ടി രണ്ട് മണിക്കൂർ മാരിനേറ്റ് ചെയ്വണം. ഒരു പാൻ
ചൂടാക്കി അൽപ്പം എണ്ണ ഒഴിച്ച് അഞ്ചാമത്തെ ചേരുവകകൾ ഒരോന്നായി വഴറ്റുക. നന്നായി വഴറ്റി പച്ച മണം മാറുമ്പോൾ
ഏഴാമത്തെ ചേരുവകകൾ ചേർക്കുക. ഇത് ഒരു മിനിറ്റ് വഴറ്റണം. ഇതിലേക്ക് പുളിയില അരച്ചതും ചേർത്ത് നന്നായി
യോജിപ്പിക്കണം. ഇതിലേക്ക് മട്ടനും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കണം. മട്ടൻ വെന്ത് വെള്ളം വറ്റുമ്പോൾ
ഒരു കപ്പ് തേങ്ങാപ്പാലും തയ്വാറാക്കിയ പിടിയും ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് തിളപ്പിക്കുക. ചാറ് കുറുകി എണ്ണ
തെളിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി മല്ലിയില വിതറി അലങ്കരിക്കുക
.
പിടി തയാറാക്കുന്ന വിധം

തേങ്ങ ചിരകിയത് പെരുംജീരകവും ഉള്ളിയും കൂടി നന്നായി അരച്ചെ ടുക്കുക. രണ്ട ര കപ്പ് വെള്ളത്തിൽ പാകത്തിന് ഉപ്പും അരച്ച
തേങ്ങാകൂട്ടും ചേർത്ത് തിളപ്പിക്കുക. തിള വന്ന് തുടങ്ങുമ്പോൾ അരിപ്പൊടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അൽപ്പം ഒന്ന് തണുത്ത ശേഷം ഒരു ടീസ്പൂൺ നെയ്വ് ചേർത്ത് നന്നായി കുഴച്ച് ചെറിയ പിടിയായി ഉരുട്ടി മാറ്റി വയ്ക്കുക. ഇത്
ആവിയിൽ വേവിച്ചെടുക്കണം.

Simi Faisal, Aluva