പുതുപ്പള്ളിപ്പള്ളി നൂറ്റാണ്ടുകളിലൂടെ...
എഡി 1557 - പള്ളി സ്ഥാപിക്കുന്നു.

1640 - വിശുദ്ധ ബഹനാൻ സഹദായുടെ നാമത്തിൽ പള്ളി ഇളംതുരുത്തി കുന്നിൽ.

1750 - വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ വലിയപള്ളി നിർമിക്കുന്നു.

1856 - സെപ്റ്റംബർ 27, മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയ്ക്കു കൊറൂയാ പട്ടം നൽകുന്നു.

1858 - പൊന്നിൻകുരിശ് നിർമാണം.

1879 - ഏപ്രിൽ 26 പുതുപ്പള്ളി പള്ളിയിൽ മലങ്കര അസോസിയേഷൻ.

1892 - ഏപ്രിൽ 10-17 കഷ്ടാനുഭവ ആഴ്ച. പരിശുദ്ധ പരുമല തിരുമേനി പുതുപ്പള്ളിയിൽ.

1896 - മേയ് 10-13 പരിശുദ്ധ പരുമല തിരുമേനി പള്ളിമേടയിൽ.

1919 - മണിമാളികയും മുഖവാരവും നിർമിച്ചു.

1958 - മേയ് 25 പുതുപ്പള്ളിയിൽ അഖില മലങ്കര യുവജന സമ്മേളനം.

2002 - ജനുവരി 16 നവീകരണ ശിലാന്യാസം

2003 - ആഗസ്റ്റ് 19 നവമധ്യസ്ഥരുടെ നാമത്തിൽ പള്ളി കൂദാശ ചെയ്യുന്നു.

2004 - മേയ് 5 വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വത്തിന്റെ 17-ാം ശതാബ്ദി സ്മാരകമായി ഓഫിസ് കോംപ്ലക്സ് സമർപ്പിക്കുന്നു.

2004 - മേയ് 7 വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പുതുപ്പള്ളി പള്ളിയിൽ.

2006-ഒക്ടോബർ11 പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

2009 - ഫെബ്രുവരി 19 മലങ്കര സഭയിൽ ആദ്യമായി ഏഴു മേൽപ്പട്ടക്കാരുടെ മെത്രാഭിഷേകം.