തീര്‍ഥാടകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ശബരിമല തീര്‍ഥാടകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
.അയ്യപ്പന്മാര്‍ ഉടുത്തുവരുന്ന തുണികള്‍ പമ്പയില്‍ ഒഴുക്കുക എന്നൊരു ആചാരം നിലവിലില്ല. അങ്ങനെ ചെയ്യരുത്. പമ്പയെ മലിനമാക്കരുത്.

.പമ്പ സദ്യയ്ക്കു ശേഷം ഇലകള്‍ പമ്പയില്‍ നിക്ഷേപിക്കാതിരിക്കുക.

.ശബരിമലയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരമാവധി കൊണ്ടുപോവാതിരിക്കുക. കൊണ്ടുപോകുന്നവ തിരികെ കൊണ്ടുവരുമെന്ന് സ്വയം ഉറപ്പിക്കുക.

.ഭസ്മക്കുളത്തില്‍ സോപ്പും എണ്ണയും ഉപയോഗിക്കരുത്.

.10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്.

.ശരക്കോലുകള്‍ ശരംകുത്തിയില്‍ മാത്രം നിക്ഷേപിക്കുക.

.കാനനവഴിയില്‍ അടുപ്പുണ്ടാക്കി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവര്‍ ആ അടുപ്പുകള്‍ പൂര്‍ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തി മാത്രം യാത്ര തുടരുക.

.ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുത്.

.കൂട്ടം തെറ്റിയാല്‍ പരിഭ്രമിക്കരുത്. അനൌണ്‍സ്മെന്റ് കേന്ദ്രത്തില്‍ വിവരമറിയിക്കുക. കൂട്ടത്തിലുള്ള ഒരാളെ കാണാതായാലും അനൌണ്‍സ്മെന്റ് കേന്ദ്രത്തെ ആശ്രയിക്കുക.

സന്നിധാനത്തും പമ്പയിലും മലയാള മനോരമ പ്രവര്‍ത്തകരുടെ സേവനവും തീര്‍ഥാടകര്‍ക്ക് ലഭ്യമാണ്. മുഴുവന്‍ സമയവും ഇവിടങ്ങളില്‍ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കും. ചാനല്‍ പ്രവര്‍ത്തകരുടെ സേവനവും സന്നിധാനത്തുണ്ടാവും. പമ്പയിലെ സ്റ്റാളില്‍ നിന്ന് മലയാള മനോരമയുടെ പ്രസിദ്ധീകരണങ്ങളും ലഭ്യമായിരിക്കും.

വിവിധ മനോരമ ഓഫിസുകളുടെ ഫോണ്‍ നമ്പരുകള്‍
സന്നിധാനം - 04735 202211
പമ്പ - 04735 203472
പത്തനംതിട്ട - 0468 2222533
എരുമേലി - 04828 212399
കോട്ടയം - 0481 2563646
പന്തളം - 04734 254455
അടൂര്‍ - 04734 228550
റാന്നി - 04735 225536
തിരുവല്ല - 0469 2630564.

© Copyright 2015 Manoramaonline. All rights reserved.