സന്നിധാനത്ത് വിസ്മയം പകർന്ന് കളരിപ്പയറ്റ്

തൃശൂർ ജില്ലയിലെ കുന്നംകുളം വികെഎം കളരി സംഘത്തിലെ കുട്ടികൾ വിനോദ് ഗുരുക്കളുടെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ.

തൃശൂർ ജില്ലയിലെ കുന്നംകുളം അരുവായി വികെഎം കളരി സംഘത്തിലെ കുട്ടികൾ സന്നിധാനത്തിൽ അവതരിപ്പിച്ച കളരിപ്പയറ്റ് അയ്യപ്പന്മാർക്ക് വിസ്മയക്കാഴ്ചയായി. ആശാൻ വിനോദ് ഗുരുക്കളുടെ നേതൃത്വത്തിൽ 18 കുട്ടികളാണ് മെയ് വഴക്കത്തിന്റെയും ആയുധങ്ങളുടെയും ആയോധന മുറകൾ ഓരോന്നായി അവതരിപ്പിച്ച് കയ്യടി നേടിയത്.

പുത്രവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ വടിവുകൾ, കെട്ടുകാരി, മുച്ചാൺ പയറ്റ്, ഒറ്റക്കോൽ, നീട്ടുകഠാര, വടിവീശൽ, വടിവാൾ, കൈപ്പോര്, വാളും പരിചയും, ഉടവാൾ പയറ്റ് എ ന്നിവ അവതരിപ്പിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് വിനോദ് ഗുരുക്കളുടെ നേതൃത്വത്തിൽ സന്നിധാനത്തിൽ കളരിപ്പയറ്റ് നടത്തുന്നത്. സംഘത്തിലെ ഏറ്റവും പ്രായക്കുറവ് നാലാം ക്ലാസ് വിദ്യാർഥി സി. അദ്വൈതിനായിരുന്നു.

© Copyright 2015 Manoramaonline. All rights reserved.