പുല്ലുമേട്ടിൽ കാട്ടാനക്കൂട്ടം; തിരുമുറ്റത്തു കൗതുകക്കാഴ്ച

പുല്ലുമേട്ടിൽ കാട്ടാന ഇറങ്ങി മേഞ്ഞു നടക്കുന്നത് സന്നിധാനത്തിൽ തിരുമുറ്റത്ത് നിന്ന് നോക്കിക്കാണുന്ന പൊലീസ് സ്പെഷൽ ഓഫിസർ കെ. എസ്. വിമലും പൊലീസുകാരും.

പുല്ലുമേട്ടിൽ കാട്ടാനയിറങ്ങി. ഇന്നലെ രാവിലെയാണ് പുല്ലുമേടിന്റെ ഉണ്ടൻമേട് മലനിരയിൽ കാട്ടാനക്കൂട്ടം മേഞ്ഞു നടക്കുന്നതു കണ്ടത്. അയ്യപ്പന്മാരുടെ കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ചയായിരുന്നു ഇത്. കാട്ടാനക്കൂട്ടത്തെ കാണാൻ ഉണ്ടൻമേട് കാണാവുന്ന ഭാഗത്തേക്ക് നീങ്ങി നിന്ന് അയ്യപ്പന്മാർ ഏറെ നേരം നോക്കി നിന്നു. പുല്ലുമേട്ടിലൂടെ ആനകൾ‍‍ നടന്നു നീങ്ങുന്നതു കാണാൻ പൊലീസ് ഉദ്യോഗസ്ഥരും തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമികളെയും തിരുമുറ്റത്ത് കാണാമായിരുന്നു.

© Copyright 2015 Manoramaonline. All rights reserved.