റമസാൻ കാത്തുവച്ച സമ്മാനം

വിശുദ്ധ റമസാൻ മാസത്തിൽ ചെയ്യുന്ന പുണ്യ കർമങ്ങൾക്ക് മറ്റു മാസങ്ങളിൽ ചെയ്യുന്നതിനേ ക്കാൾ ഇരട്ടി പ്രതിഫലം നൽകുമെന്നാണു പണ്ഡിതമതം. റമസാൻ മാസത്തിൽ മാത്രം പുണ്യ മുള്ളതും റമസാൻ വിശുദ്ധിയുടെ പ്രതീകമായി കൽപിക്കപ്പെടു ന്നതുമായ പ്രത്യേക നമസ്കാര മാണ് തറാവീഹ്. തറാവീഹ് എന്ന അറബി പദത്തി നു വിശ്രമം എന്നാണ് അർഥം.

നമസ്കാരത്തിനിടയിൽ അൽപം വിശ്രമിക്കുന്നതിനാലാണ് ഈ നമസ്കാരത്തിനു തറാവീഹ് എന്നു പേരു വന്നതെന്നു പണ്ഡിതന്മാർ പറയുന്നു.ഒരിക്കൽ നബിതിരുമേനി പറഞ്ഞു: ‘നിങ്ങൾക്ക് റമസാൻ മാസത്തിലെ വ്രതം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. റമസാൻ മാസത്തിലെ രാത്രികളിൽ തറാവീഹ് നമസ്കാരം പ്രത്യേക പുണ്യമാക്കിയിരിക്കുന്നു. ഈ നോമ്പും നമസ്കാരവും യഥാവിധി അനുസരിക്കുന്ന വർ മാതാവ് പ്രസവിച്ച ദിവസത്തി ലേതു പോലെ പാപമുക്തനായിരിക്കും’ മറ്റൊരിക്കൽ നബി പറഞ്ഞു: ‘റമസാൻ രാത്രികളിൽ നമസ്ക്കരിക്കുന്നവരുടെ സുജൂദിനു (സ്രഷ്ടാവിനുള്ള സാഷ്ടാംഗം) പകരമായി അല്ലാഹു ആയിരത്തി അഞ്ഞൂറ് നന്മകൾ രേഖപ്പെടുത്തും’ പാപമോചനത്തിനും ദൈവത്തിന്റെ സമീപ്യം നേടുന്നതിനും ഏറ്റവും ഉത്തമ പ്രാർഥനയായി കൽപിക്കപ്പെടുന്നതാണ് റമസാനിലെ തറാവീഹ് നമസ്കാരം.

തറാവീഹ് നമസ്കാരത്തെക്കുറിച്ച് ചരിത്രം പറയുന്നത് ഇപ്രകാരമാണ്. ആദ്യമായി തറാവീഹ് നമസ്ക്കരിച്ചതും നമസ്കാരത്തിന്റെ രൂപം അനുചരന്മാരെ പഠിപ്പിച്ചതും നബിതിരുമേനിയാണ്. മൂന്നു രാത്രികളിൽ നമസ്ക്കരിച്ചെങ്കിലും നാലാം നാൾ പള്ളിയിൽ തറാവീഹ് നമസ്കാരത്തിനായി അനുയായികൾ നിറഞ്ഞെങ്കിലും പ്രവാചകൻ നമസ്കാരത്തിനു നേതൃത്വം നൽകാൻ എത്തിയില്ല. പ്രവാചകാനുയായികളുടെ ആവേശം കാരണം തറാവീഹ് നമസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കൊണ്ടായിരുന്നു പ്രവാചകൻ നാലാം ദിവസം നമസ്കാരത്തിനു നേതൃത്വം നൽകാതിരുന്നതെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലം വരെ ഒറ്റയ്ക്കും കൂട്ടമായും പ്രവാചകാനുായികൾ തറാവീഹ് നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നു. ഖലീഫ ഉമർ തന്റെ ഭരണകാലത്ത് തറാവീഹ് നമസ്കാരത്തെ ഒറ്റ ഇമാമിനു കീഴിൽ കൂട്ടമായി നമസ്കാരം നടത്താൻ നിർദേശം നൽകി. ഉബയ്യ്ബ്നു കഅബ് എന്ന പ്രമുഖനായ ഖാരിഇനു (ഖുർആൻ പാരായണ വിദഗ്ധൻ) പിന്നിൽ അണി നിരന്നാണ് അന്നു വിശ്വാസികൾ തറാവീഹ് നമസ്കാരം നിർവഹിച്ചത്.

തറാവീഹ് നമസകാരം കൂട്ടമായി നമസ്ക്കരിക്കുന്നതാണ് കൂടുതൽ ഉത്തമം. രാത്രിയിലെ ഇശാഅ് നമസ്കാരത്തിനു ശേഷം പുലർച്ചെ നമസ്ക്കരിക്കുന്ന സുബഹി വരെയാണ് തറാവീഹ് നമസ്കാര ത്തിന്റെ സമയം. റമസാൻ മാസമായാൽ എല്ലാ പള്ളികളിലും ഇപ്പോൾ തറാവീഹ് നമസ്കാരം നിർവഹിക്കപ്പെടുന്നുണ്ട്. തറാവീഹിനു മാത്രമായി ഹാഫിസിനെ (ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ആൾ) നിയോഗിക്കുന്ന പള്ളികളുമുണ്ട്. തറാവീഹ് നമസ്കാരത്തിലൂടെ ഖുർആൻ മുഴുവൻ പാരായണം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധൂകരിക്കപ്പെടുന്നത്.

മുബാറക്

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.