ധർമ പഥത്തിലൂടെയുള്ള രാമന്റെ അചഞ്ചലമായ അയനം

രാമൻ ധർമവിഗ്രഹമാണ്. ധർമ പഥത്തിലൂ ടെയുള്ള രാമന്റെ അചഞ്ചലമായ അയനമാണ് രാമായണം. രൂപമെടുത്ത ധർമമാണ് രാമൻ. രാമൻ എന്ന കഥാ പാത്രത്തിലൂടെ ധർമം എന്താണെന്ന് ഉപദേശിക്കുകയാണ് വാല്മീകി ചെയ്തത്. രാമനെ ഏറെ ഇഷ്ടപ്പെടുവാനുള്ള കാരണവുമിതാണ് സ്വാമി നിത്യാനന്ദ സരസ്വതി പറഞ്ഞു. മനോനിയന്ത്രണം ചെയ്ത രാമൻ ധൈര്യം, വീര്യം, പൗരുഷം എന്നിവയുടെ ഇരിപ്പിടമാണ്. രാമന്റെ വ്യക്തിത്വം വർണിക്കുമ്പോൾ ആദി കവി വാചാലനാവുന്നുണ്ട്. ഒരിക്കലും ക്ഷീണം തട്ടാത്ത ആത്മചൈതന്യമാർന്നവൻ. വേദവേദാംഗതത്വങ്ങളെല്ലാം അറിയുന്നവൻ. ദേവ ദേവനായ വിധാതാവിനു തുല്യൻ. അമേയമായ പ്രതിഭയുള്ളവൻ. സൗന്ദര്യത്തിൽ പൂന്തിങ്കൾ. എന്നിങ്ങനെ നീളുന്നു അത്. സഹസ്രാബ്ദങ്ങളായി ഭാരതത്തെ ആത്മീയമായി സ്വാധീനിച്ച ചൈതന്യ സ്വരൂപമാണ് രാമൻ.

സത്യം, തപസ്, ദയ, ദാനം ഇതാണ് ധർമത്തിന്റെ വാദങ്ങൾ. ഇൗ നാലു കാര്യങ്ങളും പൂർണമായും പ്രാവർത്തികമാക്കാൻ രാമൻ എന്ന കഥാപാത്രത്തിനു കഴിഞ്ഞിട്ടുണ്ട്. പുത്രൻ, സഹോദരൻ, ഭർത്താവ്, രാജാവ്, യോദ്ധാവ്, സുഹൃത്ത്, ആചാര്യ ൻ എന്നിങ്ങനെ ഏതു നിലയിൽ അപഗ്രഥിച്ചാലും ധർമതത്വങ്ങളെ സാക്ഷാൽക്ക രിച്ച അചുംബിത വ്യക്തിത്വമാണ് രാമനെന്ന് ബോധ്യപ്പെടും. രാമന്റെ ഉദാത്തമായ ജീവിതരഥ്യയിൽ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർത്തിയവരുണ്ട്. വെളുത്തേ ടന്റെ പരാമർശം നിമിത്തമാക്കി പൂർണ ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിച്ചതു ശരിയാണോ? അയോധ്യാചക്രവർത്തിയായ രാമനാണ് സീതയെ ഉപേക്ഷിച്ചത്.

‘യഥാ രാജാ തഥാ പ്രജ’ എന്നാണ് പ്രമാണം. രാജാവ് ധർമ നിഷ്ടഠനല്ലെങ്കിൽ പ്രജകളും ധർമനിഷ്ഠ രല്ലാതാവും. രാവണന്റെ അന്തപുരത്തിൽ 11 മാസത്തിലധികം കഴിഞ്ഞു കൂടേണ്ടിവന്നതു കൊണ്ടാണ് സീതയിൽ വെളുത്തേടന് സംശയമുണ്ടായത്. സാധാരണക്കാരന്റെ മാനസികനിലവാരത്തിൽ സീതയുടെ ചാരിത്യ്രത്തിന് ഭംഗമുണ്ടായി എന്ന് സംശയമുണ്ടാവാം. സാധാരണക്കാരാണ് ലോകത്തിൽ കൂടുതൽ ഉള്ളത്. ‘മറ്റൊരാളിന്റെ അന്തഃപുരത്തിൽ താമസിച്ച സ്ത്രീകളെ പ്രജകൾ സ്വീകരിക്കാൻ പാടില്ല’ സീതാപരിത്യാഗത്തിലൂടെ രാമൻ പ്രജകൾക്ക് നൽകിയ പാഠമിതാണ്. രാമൻ എന്ന വ്യക്തിയുടെ ഹൃദയത്തിൽ നിന്ന് സീത പോയിട്ടില്ല. അശ്വമേധം നടത്തുമ്പോൾ യജമാന പത്നിയുടെ സ്ഥാന ത്ത് സീതയുടെ സ്വർണവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. ഏക പത്നി വ്രതമനുഷ്ഠിക്ക ണമെന്ന ധർമം പുലർത്തിയ രാമൻ വേറൊരു സ്ത്രീക്ക് ഹൃദയത്തിൽ ഇടംകൊടുത്തില്ല.

ലക്ഷ്മണനാണ് സീതയെ ആരണ്യത്തിൽ ഉപേക്ഷിച്ചത്. വാല്മീകിയുടെ ആശ്രമപ്രാന്തത്തിൽ ഏറ്റവും സുരക്ഷിതമായ ഇടത്തിൽ ഗർഭിണിയായ സീത വനവാസ കാലത്തെ വർണ്ണമനോഹരമായ ദൃശ്യങ്ങൾ വീണ്ടും ആസ്വദിക്കണ മെന്ന് ആശ അറിയിച്ചിരുന്നു. പിതൃതുല്യമായ സ്നേഹവും വാൽസല്യവും സീതയ്ക്കു ലഭിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. വനവാസകാലത്ത് രാമനും സീതയും വാല്മീകിയുടെ ആതിഥ്യത്തിന്റെ മാധുര്യം അനുവഭവിച്ചതാണ്. ബാലിയെ രാമൻ ഒളിയമ്പ് എയ്തു കൊന്നുവെന്നാണ് മറ്റൊരാക്ഷേപം. സഹോദരൻ സുഗ്രീവന്റെ രാജ്യവും ഭാര്യ രുമയേയും അപഹരിച്ച വനാണ് ബാലി. അനുജന്റെ ഭാര്യയെ പുത്രിയായി കാണണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. അധർമത്തോട് എതിർക്കുമ്പോൾ ശക്തി പങ്കുവയ്ക്കപ്പെ ട്ടാൻ ശത്രുവിന്റെ ബലം വർധിക്കും.

ത്രേതായുഗത്തിലാണ് രാമയണ കഥ അരങ്ങേറുന്നത്. ശൂദ്രൻ തപസ് ചെയ്യുന്നത് അന്ന് നിയമവിരുദ്ധമാണ്. ശൂദ്രന്റെ തപസിൽ തമോഗുണമാണ് വളരുന്നത്. തമോഗുണം വളർന്നാൽ രജോഗുണവും വികസിക്കും. രജസും തമസുമാണ് അധർമത്തിന്റെ വിത്തുകൾ. ശംബുകൻ തലകീഴായി നിന്നാണ് തപസ് ചെയ്തത്. രാമനെ മാതൃകയാക്കി മുഷ്യത്വത്തെ പൂർണമായി വികസിപ്പിച്ചെടുക്കാനാണ് രാമൻ എന്ന കഥാപാത്ര സൃഷ്ടിയിലൂടെ വാല്മീകി ഉദ്ബോധിപ്പിക്കുന്നതെന്ന് സ്വാമി നിത്യാനന്ദ സരസ്വതി പറയുന്നു.

RELATED ARTICLES