World Diabetes Day 2014
World Diabetes Day 2014

HOME»

വെയിലുകൊള്ളാം പ്രമേഹം ചെറുക്കാം

സന്തോഷ് ശിശുപാല്‍ 

Article_image

ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറഞ്ഞിരിക്കുന്നത് പ്രമേഹം പിടിപെടാ നുള്ള സാധ്യത വര്‍ധിപ്പിക്കുകയും രോഗി കളില്‍ പ്രമേഹനിയന്ത്രണം ഫലപ്രദമ ല്ലാതാക്കുകയും ചെയ്യുമെന്നതാണ് സമീ പകാലത്തുണ്ടായ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ശരീരത്തില്‍ രൂപംകൊള്ളുന്ന വിറ്റമിനാണ് ഡി.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയില്‍ നടന്ന ഗവേഷണമാണ് വിറ്റമിന്‍ ഡിയും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തതയോടെ സ്ഥാപിച്ചത്. ഡോ ക്ളൌഡിയ ഗാഗ്നോണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പ്രമേഹമില്ലാത്ത 5200 പേരുടെ രക്തത്തിലെ വിറ്റമിന്‍ ഡി നില രേഖപ്പെടുത്തി. തുടര്‍ന്ന് അഞ്ചുവര്‍ഷ ത്തിനുശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ അവരില്‍ 200 പേര്‍ക്കു പ്രമേഹമുള്ളതായി കണ്ടെത്തി. ആദ്യപരിശോധനയില്‍ വിറ്റമിന്‍ ഡിയുടെ അളവില്‍ കുറവു കണ്ടവരാണ് പ്രമേഹരോഗി കളായവരില്‍ ഭൂരിഭാഗവും എന്നതാണ് പഠനത്തിന്റെ കാതല്‍. വിറ്റമിന്‍ ഡിയുടെ കുറവ് രക്തത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നതായും അതാണ് പ്രമേഹകാരണമായതെന്നും അവര്‍ വിലയിരുത്തി.

വിറ്റമിന്‍ ഡി കുറഞ്ഞുനില്‍ക്കുന്ന രോഗികളില്‍ പ്രമേഹനിയന്ത്രണം ബുദ്ധിമുട്ടേറിയതാണെന്ന് ഡോ ചാന്ദ്നി പറയുന്നു. പഠനത്തില്‍ സൂചിപ്പിക്കുന്ന പോലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നതു തന്നെയാകും അതിന്റെയും കാരണം. അതുപോലെ സമീപകാലത്ത് പ്രമേഹവുമായി ബന്ധപ്പെട്ടുള്ള ഏതു ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുത്താലും വിറ്റമിന്‍ ഡിയും പ്രമേഹവും തമ്മിലുള്ള ബന്ധം ചൂടേറിയ ചര്‍ച്ചാവിഷയമായി മാറുന്ന കാഴ്ച കാണാമെന്ന് ഡോ ഹരീഷ് കുമാര്‍ പറയുന്നു. പല ഡോക്ടര്‍മാരും വിറ്റമിന്‍ ഡി സപ്ളിമെന്റ് പ്രമേഹരോഗികള്‍ക്കു നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. പക്ഷേ, പ്രമേഹം വരുത്തുന്ന തിലും പ്രമേഹനിയന്ത്രണം തടസപ്പെടുത്തുന്നതിലും വിറ്റമിന്‍ ഡിയുടെ പങ്ക് ശാസ്ത്രീയമായി തെളിയി ക്കപ്പെട്ടിരിക്കുന്നു. പക്ഷേ, പുറമെ നിന്നും ഡി വിറ്റമിന്‍ നല്‍കുന്നതു കൊണ്ട് പ്രമേഹത്തിന്റെ കാര്യത്തില്‍ ഗുണമുണ്ടാകുമെന്നത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

വെള്ളത്തില്‍ ലയിക്കുന്ന വിറ്റമിനുകള്‍ അല്‍പം കൂടുതല്‍ കഴിച്ചാലും ശരീരം മൂത്രം വഴി പുറന്തള്ളും. എന്നാല്‍ വിറ്റമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റമിനാണ്. ശരീരത്തില്‍ അമിതമായി ചെന്നാല്‍ പുറന്തള്ളപ്പെടില്ല. അത് ശാരീരികമായ പല പ്രശ്നങ്ങള്‍ക്കും വഴിവെച്ചേക്കാമെന്ന് ചിക്കാഗോയില്‍ പ്രവര്‍ത്തിക്കൂന്ന ഫാമിലി ഫിസിഷ്യനായ ഡോ റോയ് പി തോമസ് പറയുന്നു. വിദേശത്തേക്ക് കുടിയേറിയ മലയാളികള്‍ അധികം സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ വിറ്റമിന്‍ ഡി കുറവ് കാര്യമായി അനുഭവിക്കുന്ന വരാണ്. പ്രമേഹത്തിന്റെ കാര്യത്തിലും അവര്‍ മുന്നിലാണ്. പ്രമേഹരോഗികള്‍ക്ക് ചെറിയ വീഴ്ചയിലും അസ്ഥി പൊട്ടുന്നു. അതിന്റെ പ്രധാനകാരണവും വിറ്റമിന്‍ ഡിയുടെ കുറവാണെന്നു ഡോക്ടര്‍ പറയുന്നു.

അതിനോടു യോജിച്ചുകൊണ്ട് ഡോ ചാന്ദ്നി പറയുന്നത് പ്രകൃതിദത്തമായ രീതിയില്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ കുറയാതെനോക്കണമെന്നാണ്. മലയാളികളില്‍ വിറ്റമിന്‍ ഡി കുറവാണ്. വെയിലുകൊള്ളു ന്ന ശീലമില്ല. രാവിലെയും വൈകുന്നേരവും ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുകയും പാല്‍, ചെറുമത്സ്യങ്ങള്‍, ഫിഷ്ലിവര്‍ ഓയില്‍ തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം. വിറ്റമിന്‍ മരുന്നായി കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം.

ആറുമണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍
ദിവസം ആറുമണിക്കൂറെങ്കിലും സുഖനിദ്ര ലഭിക്കാത്തവര്‍ സൂക്ഷിക്കുക. നിങ്ങളെ പ്രമേഹം കാത്തിരിക്കു ന്നു. പ്രമേഹരോഗികളും ചുരുങ്ങിയത് ആറുമണിക്കൂര്‍ ഉറങ്ങണം. അല്ലെങ്കില്‍ അത് പ്രമേഹനിയന്ത്രണ ത്തെ ബാധിക്കുമെന്നാണ് ഇംഗണ്ടിലെ ബുഫാലോ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഉറക്കത്തെ പതിവായി നിയന്ത്രിക്കുന്നവരില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം അസാ ധാരണമാം വിധം വര്‍ധിക്കുന്നുവെന്നും അവര്‍ കലോറി കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുമെ ന്നും പഠനം പറയുന്നു. ഉറക്കം കുറയുമ്പോള്‍ ഗൂക്കോസ്ടോളറന്‍സ് കുറയുന്നതായും കോര്‍ട്ടിസോളിന്റെ അമിതോല്‍പാദനം മൂലം ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുന്നുവെന്നും പ്രമേഹ പൂര്‍വാവസ്ഥയിലുള്ള 91 പേരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉറക്കം കുറയുന്നവരില്‍ പ്രമേഹസാധ്യത മാത്രമല്ല ഹൃദ്രോഗമുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്ന ങ്ങള്‍ ഉടലെടുക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പ്രമേഗരോഗിക്ക് ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനുമൊപ്പം നല്ല ഉറക്കവും ഉറപ്പുവരുത്തണമെന്നു ചുരുക്കം.

അമ്മ കൊഴുപ്പുകൂട്ടിയാല്‍ കുട്ടിക്കു പ്രമേഹം
ഗര്‍ഭിണി രണ്ടാളിന്റെ ഭക്ഷണം കഴിക്കണം എന്നാണ് നമ്മുടെ നാട്ടിലെ ചൊല്ല്. അതുകൊണ്ട് ഗര്‍ഭിണി ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് അമിതമായി കൊഴുപ്പ് കലര്‍ ന്ന ഭക്ഷണം കഴിക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിനു ഭാവിയില്‍ പ്രമേഹസാധ്യത വ്യക്തമായതോ തില്‍ കൂട്ടുമെന്ന് ജേര്‍ണല്‍ ഓഫ് ഫിസിയോളജി പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. അമ്മയ്ക്ക് അമിതവണ്ണമോ പ്രമേഹമോ ഇല്ലെങ്കില്‍ പോലും ഈ ഒറ്റക്കാര്യം കുട്ടിയുടെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമത്രേ. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന അമിതകൊഴുപ്പ് കുഞ്ഞിന്റെ ശരീരത്തിലെ ഗൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ജീനിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തും. കുഞ്ഞ് വളരുമ്പോള്‍ കരളിലെ കോശങ്ങള്‍ സാധാരണയിലും കവിഞ്ഞനിലയില്‍ ഗൂക്കോസ് ഉല്‍പാദിപ്പിക്കുമെന്നും അതു പ്രമേഹമായി പരിണമിക്കുമെന്നാണ് കണ്ടെത്തല്‍. പക്ഷേ ഈ ഗവേഷണത്തിന്റെ പ്രധാന പരിമിതി. എലികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനം എന്നതാണ്.

എലികളില്‍ നടത്തിയ പഠനമാണ് ഇതെങ്കിലും മനുഷ്യനില്‍ ഇതു സംഭവിക്കാനുള്ള സാധ്യത തള്ളിക്കള യാനാവില്ലെന്നാണ് കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിലെ ഡയബറ്റോളജിസ്റ്റ് ഡോ വര്‍ഗീസ് ചെമ്മനം പറയുന്നത്. നമ്മുടെ നാട്ടിലെ അമ്മമാരുടെ ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും ഫാസ്റ്റ്ഫുഡി ന്റെയും അതിപ്രസരമുണ്ട്. മുമ്പ് പ്രായമേറിയവരില്‍ മാത്രം കണ്ടിരുന്ന ടൈപ് 2 ഡയബെറ്റിസ് ഇന്ന് 10 വയസു പ്രായമുള്ള കുട്ടികളില്‍ പോലും കണ്ടു തുടങ്ങിയിരിക്കുന്നു. പാരമ്പര്യവും കുട്ടികളുടെ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയ്ക്കും പുറമേ ഈ പഠനറിപ്പോര്‍ട്ടിലുള്ളതുപോലെ അമ്മയുടെ ഗര്‍ഭകാല ഭക്ഷണത്തിനെയും സംശയിക്കാം. എന്തുതന്നെയായാലും പൂരിതകൊഴുപ്പുകള്‍ ഭക്ഷണത്തില്‍ കുറച്ച് പോഷകസമൃദ്ധമായ ഭക്ഷണം വേണം അമ്മമാര്‍ കഴിക്കാന്‍.