HOME»

ചോറു കഴിച്ചോളൂ, ഇങ്ങനെ

Article_image

പ്രമേഹരോഗിയെ ഏറ്റവും കുഴക്കുന്നത് ഉച്ചഭക്ഷണമാണ്. ഇത്രയും നാൾ ചോറു വയറുനിറച്ചു കഴിച്ചവർക്ക് പെട്ടെന്ന് അളവു കുറയ്ക്കാൻ പറഞ്ഞാൽ വലിയ പ്രയാസമാണ്. എങ്ങനെയാണ് വിശക്കാത്ത രീതിയിൽ ഉച്ചഭക്ഷണം ക്രമ‍ീരിക്കേണ്ടത് എന്നു നോക്കാം.

ആകെ ഭക്ഷണത്തിന്റെ പരമാവധി 60 ശതമാനമേ അന്നജമാകാവൂ എന്നാണല്ലോ. ചോറിൽ മാത്രമല്ല പ്രാതലിലെ ധാന്യങ്ങളിലും സ്നാക്കിലെ പലഹാരത്തിലുമൊക്കെ അന്നജമുണ്ട്. അതുകൊണ്ട് ചോറ് കുറച്ചേ മതിയാകൂ. എന്നാൽ വയറു നിറയുകയും വേണം.

അതിനു ചില പൊട‍ിക്കൈകൾ ചെയ്യാം. ആദ്യമേ വീട്ടിൽ തന്നെ തയാറാക്കിയ ഒരു വെജ‍ിറ്റബിൾ സൂപ്പ് കഴിക്കുക. തക്കാളിയോ കാരറ്റോ കാബേജോ അരിഞ്ഞു വേവിച്ച് മിക്സിയിലടിച്ച് കുരുമുളകും ഉപ്പും ചേർത്ത് സ്വാദിന് അൽപം വെണ്ണയും ചേർത്താൽ സൂപ്പായി. ഇത് ഒരു കപ്പ് കഴിക്കാം. ഇനി പുഴുങ്ങിയ പച്ചക്കറികളോ പയർ മുളപ്പിച്ചതോ ഒരു ബൗൾ കഴിക്കാം. ചോറിന്റെ കറികളും കഴിച്ചശേഷം ഏറ്റവും അവസാനം ഒരു സ്പൂൺ ചോറ് കഴിക്കുക. വിശക്കില്ല.

മീനും മാംസവും കഴിക്കുന്നവർ അതിന്റെ പാചകത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മാസം കൊഴുപ്പുനീക്കി വയ്ക്കുന്നതാണ് നല്ലത്. മാംസഭക്ഷണം സ്ഥിരമായി കഴിക്കുന്നവർ തേങ്ങാപ്പാൽ ചേർക്കാത്ത എണ്ണ കുറച്ച കറികൾ ഉപയോഗിക്കുക. ഗ്രേവി അധികം കഴിക്കരുത്.

കാരറ്റ്, പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി, കൂൺ പോലുള്ള പച്ചക്കറികൾ എത്ര വേണമെങ്കിലും ഉപയോഗിക്കാം. അവിയൽ, ചേമ്പ്, മധുരക്ക‍ിഴങ്ങ്, ബീറ്റ്റൂട്ട്, ഗ്രീൻപീസ്, ചിക്കൻകറി, ചുവന്ന മീൻ കറി എന്നിവ മിതമായി കഴിക്കുക. ചെമ്മീൻകറി, മുട്ട പൊരിച്ചത്, മീൻ വറുത്തത് എന്നിവ ഒഴിവാക്കേണ്ടതോ വളരെ കുറച്ചു കഴിക്ക‍േണ്ടതോ ആയ ഭക്ഷണങ്ങളാണ്. ഇവയിലെ ഉയർന്ന കൊഴുപ്പും ജി‍െഎയും കാലറിയും നാരുകളുടെ അഭാവവുമാണ് അനാരോഗ്യകരമാക്കുന്നത്. കാച്ചിയ പപ്പടം 160 കാലറിയാണ്. ഒരു സ്പൂൺ അച്ചാർ 7-9 കാലറിയും. ഇവയും സൂക്ഷിച്ചുപയോഗിക്കുക.