നടുവേദനയോ... ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രായമേറുന്നുവെന്നു നമ്മോടു പറയാൻ ശരീരത്തിന് ഒട്ടേറെ വഴികളുണ്ട്. പ്രായം നമുക്കു വിവിധ രോഗങ്ങൾ സമ്മാനിക്കുന്നു. ഇതിലൊന്നാണു നടുവേദന. പക്ഷേ ഒരൽപം ശ്രദ്ധ വച്ചാൽ നടുവേദന പിടിപെട്ടില്ലാത്തവർക്ക് അതുണ്ടാകാതെ നോക്കാൻ പറ്റും. ഭാരം പൊക്കുമ്പോഴും, കുനിയുമ്പോഴും, നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ ഒരൽപം കരുതൽ, ശ്രദ്ധ കൊടുത്താൽ അതെളുപ്പമായി.

∙ നടുവിനും കഴുത്തിനും ആഘാതമേൽപിക്കുന്ന കാര്യങ്ങൾ ചെയ്തുകൂടാ. കംപ്യൂട്ടർ ഉപയോഗം നമുക്കിടയിൽ ഏറിവരികയാണ്. കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ സ്ക്രീൻ വ്യക്തമായി കാണാൻ തല മുന്നോട്ടോ പിന്നോട്ടോ ആഞ്ഞുപിടിക്കുന്നത് കഴുത്തിനും നടുവിനും നല്ലതല്ല. നിവർന്നിരുന്നു വേണം കംപ്യൂട്ടർ ഉപയോഗിക്കേണ്ടത്

∙ കസേരയുടെ അറ്റത്തിരിക്കുന്നതും നടുവിനു താങ്ങുകൊടുക്കാതെ കസേരയിലിരിക്കുന്നതും നടുവേദനയുണ്ടാക്കാൻ ഇടയാക്കും

∙ ഫോൺ തലയ്ക്കും തോളിനുമിടയിൽ വച്ച് സംസാരിക്കുന്നതു കഴുത്തിനു വേദനയുണ്ടാക്കും. ഫോൺ കൈകൊണ്ടു പിടിച്ചു തന്നെ സംസാരിക്കണം.

∙ടൈപ്പു ചെയ്യുമ്പോൾ കീബോർഡ് അധികം ഉയരത്തിൽ ഇരിക്കുന്നതും താഴ്ന്നിരിക്കുന്നതും നല്ലതല്ല. രണ്ടിനും മധ്യേയായിരിക്കണം കീബോർഡിന്റെ സ്ഥാനം.

∙ ഒരു മണിക്കൂറിലേറെ ഒരിടത്തിരിക്കുന്നതും നല്ലതല്ല. കുറഞ്ഞത് ഒരു മണിക്കൂർ കൂടുമ്പോഴെങ്കിലും അഞ്ചു മിനിറ്റ് സമയത്തേക്ക് എഴുന്നേറ്റു നടക്കണം.

∙ ഫോം മാട്രസുകളും ഫോം കൊണ്ടുള്ള കിടക്കകളും നടുവേദനക്കാർക്കു നല്ലതല്ല. വേദനയില്ലാത്തവർക്കും സ്ഥിരമായ കിടപ്പ് രോഗമുണ്ടാക്കാൻ ഇടയുണ്ട്. ഉറപ്പാർന്ന പരുത്തിക്കിടക്കയോ, കയർ മാട്രസോ ആണു നല്ലത്.

∙ തറയിലോ തടിക്കട്ടിലിലോ ഒന്നും വിരിക്കാതെ കിടന്നുറങ്ങുന്നതും നല്ലതല്ലെന്നാണു വിദഗ്ധാഭിപ്രായം

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.