ഒരേ ഇരിപ്പ് ഇരുന്നാൽ കിടപ്പാകും

ചമ്രം പടഞ്ഞിരുന്നു കച്ചവടം നടത്തുന്നതാണ് ഇന്ത്യയിലെ പരമ്പരാഗത രീതി. ഈ രീതി വർഷങ്ങളോളം തുടരുന്നതു നട്ടെല്ലിൽ കണ്ണികൾക്കു കുഴപ്പമുണ്ടാക്കാം. നേരത്തേ പറഞ്ഞതുപോലെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുന്നത് ഇത്തരക്കാർക്കും നല്ലതാണ്.

നമ്മുടെ വീട്ടമ്മമാർക്കും ഈ സ്വഭാവമുണ്ട് അവരും ഒരേ ഇരിപ്പ് ഒഴിവാക്കണം. ഒരു വിഭാഗം ആളുകൾ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ മറ്റൊരു വിഭാഗം നിന്നു ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. നടുവിനെ സംബന്ധിച്ചിടത്തോളം നിൽപാണു കുറേക്കൂടി ഭേദം.

പൊതുവേ നടപ്പ് നടുവിനു നല്ലതാണ് നടുഭാഗത്തെ പേശികളെ ചലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യും.നടക്കുമ്പോൾ പ്രത്യേകിച്ചു ശ്രദ്ധിക്കാനൊന്നുമില്ല. കൂടുതൽ ബലം പിടിച്ചു നടക്കേണ്ടതില്ലെന്നു മാത്രം. ചിലർക്കു കയറ്റം കയറുമ്പോഴും മറ്റും നടുവേദന അധികരിക്കാറുണ്ട്. ഇത്തരക്കാർ കയറ്റം ഒഴിവാക്കി നടക്കുക ജോഗിങ്ങും നല്ലതാണ്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.