ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയുമ്പോൾ

ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ സ്ത്രീകൾ മിക്കവാറും ഒരു വശത്തേയ്ക്ക് കാലുകളിട്ട് ശരീരം മാത്രം ചരിച്ചാണ് ഇരിക്കുക. ഈ നിലയിൽ ദീർഘനേരം ഇരിക്കുന്നതു നടുവിന്റെ സമ്മർദ്ദം കൂട്ടും. കാലുകൾ സീറ്റിന്റെ ഇരുവശവുമിട്ട് ഇരിക്കുന്നതാണു നടുവിനു നല്ലത്.

നടക്കുമ്പോഴും നിവർന്നു നടക്കണം. തലകുനിച്ച് നടക്കുന്നതു നല്ലതല്ല. വിശ്രമിച്ചാൽ മാറുന്നതാണു സാധാരണയായുള്ള നടുവേദന, ബെഡ്റസ്റ്റാണ് ഏറ്റവും നല്ലത് . വേദന കുറയുന്നില്ലെങ്കിൽ ചികിത്സ ആവശ്യമാണ്.

കാഠിന്യമുള്ള പ്രതലത്തിൽ കിടക്കുന്നത് നടുവിനു നല്ലതല്ല. പക്ഷേ കിടക്ക ഉറപ്പുള്ളതായിരിക്കണം. നിവർന്നു നിൽക്കുമ്പോൾ നടുവ് എങ്ങനെ ആയിരിക്കുന്നുവോ അതേ നില നൽകുന്ന മെത്തയാണ് കിടക്കുമ്പോഴും നല്ലത്.

നടുവേദനയുള്ളവർ മലർന്നു കിടക്കുമ്പോൾ നടുവിന്റെ ഭാഗത്തും കമിഴ്ന്നു കിടക്കുമ്പോൾ വയറിനു താഴെയും ചെറിയ തലയണ വയ്ക്കുന്നതു നടുവിനു അധികം ആയാസം ഉണ്ടാകുന്നില്ല. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ പെട്ടെന്നു ചാടിയെണീക്കരുത്. ഒരു അരികിലേക്ക് ചരിഞ്ഞ് സാവധാനം കൈകളിൽ ബലമൂന്നി എഴുന്നേൽക്കുക. തലവയ്ക്കുന്നതിനും കനം കുറഞ്ഞ തലയണ ഉപയോഗിക്കുക.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.