ഭാരം ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഭാരം ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഭാരം ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അമേരിക്കൻ അക്കാദമി ഓഫ് ഓർത്തോപീഡിക് സർജൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ഭാരം ഉയർത്തുന്നതിനു മുമ്പ് അൽപം പ്ലാനിങ് വേണം. ഭാരം തിടുക്കത്തിൽ ഉയർത്തുമ്പോഴാണു മിക്കവാറും നടുവെട്ടൽ അനുഭവപ്പെടുക.

ഭാരമെടുക്കും മുമ്പ് ആദ്യം കാലുകൾ തമ്മിൽ അകറ്റി ആവശ്യത്തിന് അകലം ക്രമീകരിക്കുക.
നട്ടെല്ല് പതുക്കെ മുന്നോട്ട് വളയ്ക്കുക.
എന്നിട്ട് കാൽമുട്ടുകൾ വളയ്ക്കുക.
വയറിന്റെ മസിൽ ദൃഢമാക്കി പൊക്കേണ്ട ഭാരം മുറുകെ ഇരുകൈകൊണ്ടും ശരീരത്തോട് ചേർത്ത് പിടിക്കുക.
തല ഉയർത്തിക്കൊണ്ട് മുതുക് സാവധാനത്തിൽ നിവർത്തുക.
ഉയരത്തിലുളള ഷെൽഫിലും മറ്റും സാധനം വയ്ക്കുമ്പോഴും ഷെൽഫിനോട് അടുത്ത് നിന്നുവേണം അവ ഉയർത്താൻ .
നിലമടിക്കാൻ നീളമുള്ള ചൂൽ ഉപയോഗിക്കുക.
തറ, ഇരുന്ന് തുടയ്ക്കുക.
തുണികൾ കൂടുതൽ കഴുകാൻ ഉണ്ടെങ്കിൽ നിന്നു ചെയ്യരുത്. ബേസിനിൽ തുണി വച്ച് ഉയരം കുറഞ്ഞ സ്റ്റൂളിൽ ഇരുന്ന് തുണി വൃത്തിയാക്കുക.
ഭാരമുയർത്തി ശീലമില്ലാത്തവർ അമിതഭാരവും പ്രത്യേക രൂപമില്ലാത്ത കരിങ്കല്ല്, പോലുള്ള സാധനങ്ങളും പൊക്കുമ്പോൾ കൂടുതൽ ആളുകളുടെ സഹായം തേടുക.
ഒരു സാധനം തള്ളിമാറ്റുമ്പോൾ കാലുകളുടെ ഗതി മാറ്റാതെ ശരീരം വളച്ച് ചെയ്യാൻ ശ്രമിക്കരുത്.
ഭാരമുള്ള വസ്തുക്കൾ കഴിവതും തള്ളി നീക്കുക.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.