അമിതവണ്ണക്കാരുടെ ആയുർവേദ ചികിത്സ

വളരെ കഷ്ടപ്പെട്ട് പഥ്യനിഷ്ഠയോടു കൂടിയുള്ള ചികിത്സയാണ് ആയുർവേദം അനുശാസിക്കുന്നത്. കഫമേദസുകളെ ഘനിക്കുന്ന രീതിയിൽ അല്ലെങ്കിൽ ചേതനീയമായിട്ടുള്ളരും രൂക്ഷമായിട്ടുള്ള ആഹാരങ്ങളും സ്വേദപ്രയോഗങ്ങളുമൊക്കെയാണ് ചെയ്യുക. ഉദ്വർത്തനം പോലുള്ള ചികിത്സകൾ രൂക്ഷസ്വേദമാണ്. സൂക്ഷ്മചൂർണങ്ങൾ, ധാന്യചൂർണങ്ങൾ എന്നിവ പൊടിച്ചത് മുകളിലേക്ക് ശ്കതമായി പൊഡർ മസാജ് ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അഡിപ്പോസ് ഫാറ്റിനെ അത് വിലയിപ്പിച്ചു കളയും. ഇത് ട്രീറ്റ്മെന്റ് ചെയ്തുകൊടുക്കുന്ന വ്യക്തികൾക്കും ക്ലേശകരമായിട്ടുള്ള ഒന്നാണ്.

അഡിപ്പോസ് ഫാറ്റിനെ നല്ല ശക്തിയോടെ തിരുമ്മി അതിനെ വിലയിപ്പിച്ചു കളയുകയാണു ചെയ്യുന്നത്. അത് സിസ്റ്റത്തിലൂടെ കടന്ന് ഗോഷ്ഠത്തിൽ വരികയും വിരേചനം, വസ്തി, കഷായവസ്തി തുടങ്ങിയ ശോധനപ്രയോഗങ്ങൾ വഴി പുറത്തേക്ക് കളഞ്ഞ് ശരീരത്തെ ശുദ്ധിചെയ്യുന്നു.

വരണാദി കഷായം, വരാഘ്വാദം, വരാചൂർണം, ത്രിഫല ചൂർണം തേനിൽ ചാലിച്ചത് തുടങ്ങിയ ഔഷധപ്രയോഗങ്ങളാണ് സാധാരണ ചെയ്യാറുള്ളത്. കഷായയോഗങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്. ഇവ ഓരോന്നും ഓരോ അവസ്ഥയ്ക്കനുസരിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. രൂക്ഷവും ഉഷ്ണവുമായിട്ടുള്ള ആഹാരങ്ങളാണ് നൽകുന്നത്. കലോറി കുറഞ്ഞ ആഹാരങ്ങളാണ് കഴിക്കേണ്ടത്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.