സ്ത്രീകളിലെ അമിതവണ്ണം അപകടത്തിലേക്ക്

പെൺകുട്ടികളിൽ അമിതവണ്ണം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗർഭാശയവും അതിനോട് അനുബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ വളരെ കൂടുതലാണ്. ഗർഭാശയ മുഴ, ഗർഭാശയ കാൻസർ വരെ ഉണ്ടാകുന്നുണ്ട്. അമിതമായ കൊഴുപ്പ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിലെ കോശങ്ങളുടെ വളർച്ച പോലെതന്നെ അണ്ഡാശയത്തിൽ ഓവം രൂപപ്പെടാതെ സിസ്റ്റിക് ചെയ്ഞ്ചായി അതു പൊട്ടുകയും കാൻസറായി മാറുകയും ചെയ്യും.

ക്രമം തെറ്റിയുള്ള ആർത്തവം ഇന്ന് പല പെൺകുട്ടികളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളും സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ പ്രോജസ്ടറോൺ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇങ്ങനെ വരുന്നവരിൽ ആദ്യമേ തന്നെ നിർദേശിക്കുന്നത് ഭാരം കുറയ്ക്കാനാണ്. ഇത് എൻഡോക്രെയ്ൻ ഗ്രന്ഥിയെ ശരിയായി പ്രവർത്തിപ്പിക്കാൻ സഹായിക്കുകയും അതുവഴി ഈ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്നു.

വന്ധ്യതാപ്രശ്നവുമായി വരുന്നവരും നിരവധിയാണ്. ജോലിത്തിരക്കും കൃത്യനിഷ്ഠയില്ലാതെയുള്ള ആഹാരരീതിയും വ്യായാമക്കുറവും ഇന്നു പല പെൺകുട്ടികളേയും വന്ധ്യതയിലേക്ക് കൊണ്ടെത്തിക്കുന്നു. ഉദ്വർത്തനം പോലുള്ള ആയുർവേദ ചികിത്സകൾ വഴി ശരീരഭാരം കുറയ്ക്കുകയും മൃദു വിരേചനങ്ങളും ഡയറ്റ് ക്രമീകരണവും വഴി അണ്ഡവിസർജനം നടത്തി അണ്ഡോത്പാദനത്തെ സഹായിക്കുകയും ചെയ്യുന്ന ധാരകളും വസ്തി പ്രയോഗങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.