അമിതവണ്ണത്തിനു മരുന്നുണ്ടോ?

ആഹാരം നിയന്ത്രിക്കാനോ വ്യായാമം ചെയ്യാനോ ഒന്നും താൽപര്യവും സമയവുമില്ല. കഴിക്കാൻ ഏതെങ്കിലും മരുന്ന് കിട്ടിയെങ്കിൽ നന്നായിരുന്നു. ഈ ചിന്ത തന്നെയാണ് പലരിലെയും അമിതവണ്ണത്തിനും കാരണമാകുന്നത്. മരുന്ന് മാത്രമായി കഴിക്കുക എളുപ്പമുള്ള കാര്യമല്ല. ഔഷധവും ആഹാരവും വ്യായാമവും യോജിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതിയേ ഫലപ്രദമാകൂ. കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ ഗ്ലൂക്കോസ് കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ഒഴിവാക്കാം. നമ്മുടെ അരിയാഹാരം ഇത്തരത്തിലുള്ള ഒന്നാണ്. ഇതു മാറ്റി ഊർജം കിട്ടത്തക്ക രീതിയിലുള്ള മറ്റ് ധാന്യങ്ങളെ ആശ്രയിക്കാം. തവിടു തെള്ളിയെടുത്തത്, കൂവരക്, തിന, ചാമയരി ഇവ കഞ്ഞിയായി ഉപയോഗിക്കാം. അതല്ലെങ്കിൽ ഇവ പൊടിച്ചെടുത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കഴിക്കാം. ഗോതമ്പും ഉപയോഗിക്കാവുന്നതാണ്.

കൊഴുപ്പിന്റെ വിഘടനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് അയൺ. അയൺ അടങ്ങിയിട്ടുള്ള ഇലക്കറികളും ആഹാരങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് പ്രകൃതിദത്തമായി തന്നെ കൊഴുപ്പ് കുറയ്ക്കാനും ബോഡി മാസ് കുറയ്ക്കാനും സഹായിക്കും.

ഓരോ കാലഘട്ടത്തിലേക്കു മാറുമ്പോഴാണ് പലപ്പോഴും നമ്മൾ മനസിലാക്കുന്നത് വെയ്റ്റ് കൂടിവരികയാണെന്ന്. ജനിച്ചപ്പോൾ വളരെ മെലിഞ്ഞ് ഇരുന്ന കുട്ടി ഒരു സ്റ്റേജ് കഴിയുമ്പോൾ വണ്ണംവച്ച് വരുന്നതു കാണാം. ഇത്തരക്കാർക്ക് ആഹാരവും വ്യായാവും ഔഷധങ്ങളും ഉപയോഗിച്ച് ശരീരഭാരം നിയന്ത്രിക്കേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ വ്യായായമം എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.