ഒബീസിറ്റിയും അനുബന്ധ രോഗങ്ങളും

ശരീരഭാരം കൂടുന്നത് വകവയ്ക്കാതെ ആഹാരനിയന്ത്രണം നടത്താതെ വാരിവലിച്ചു കഴിക്കുന്നവർ ചെന്നെത്തുന്നത് പല മാരകരോഗങ്ങളിലേക്കുമാണ്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു വരുന്ന ഒരു കൂട്ടം രോഗങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ തന്നെ വയർ, ചെസ്റ്റ്, ഹിപ്പ് ഭാഗങ്ങൾ വണ്ണംവച്ച് തൂങ്ങി വരുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ടത് ഇവർക്ക് ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യതയാണ്.

ഒരു പ്രമേഹരോഗി അമിതവണ്ണം ഉള്ള അൾ ആകണമെന്നില്ല. ടൈപ്പ് 2 ഡയബറ്റിസ് വരുന്നവരിൽ വണ്ണം കൂടിയവരും കുറഞ്ഞവരുമെന്നുണ്ട്. അമിതവണ്ണമുള്ളവരിൽ 85 ശതമാനം പേർക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞുകൂടി കൊറോണറി ഹാർട്ട് ഡിസീസ് വരാനുള്ള സാധ്യതയുമുണ്ട്. വ്യായാമക്കുറവും കൊഴുപ്പിന്റെ അംശം കൂടിയിരിക്കുന്നതു കൊണ്ടും ബി പി കൂടി എപ്പോഴും ഹൈപ്പർ ടെൻസീവായി കാണപ്പെടറുണ്ട്. ചിലരിൽ ഹൃദയത്തിന്റെ മസിലുകൾ അയഞ്ഞ് അതിന്റെ പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ചെറുപ്പത്തിലെ അമിതവണ്ണമുള്ളവരെ പ്രായമായി വരുന്തോറും ഇത്തരം രോഗങ്ങളിലേക്കു തള്ളിവിടാതെ ആഹാരത്തിൽ വളരെയധികം ചിട്ട കൊണ്ടുവരണം.

പിത്താശയത്തിന്റെ ഗോൾ ബ്ലാഡറിൽ കൊഴുപ്പ് അടിഞ്ഞ് അത് അടഞ്ഞു പോകുന്ന അവസ്ഥ അമിതവണ്ണക്കാരിൽ കണ്ടുവരുന്നുണ്ട്. ഗോൾബ്ലാഡറിൽ നിന്നു വരുന്ന ബൈജ്യൂസാണ് ദഹനത്തിനു സഹായിക്കുന്നത്. കൊഴുപ്പ് ആഹാരങ്ങൾ അമിതമായി കഴിക്കുമ്പോൾ അകത്തു ചെല്ലുന്നതിനു മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരിൽ കൂടുതലായിട്ട് കാണാം.

ഗ്യാസ് കെട്ടുക, ശ്വാസനാളം അടയുന്നതു പോലെ തോന്നുക തുടങ്ങിയവ കൊഴുപ്പ് അടിയുന്നതുകൊണ്ട് ഉണ്ടാകുന്നവയാണ്. വളരെ ചെറുപ്രായത്തിൽ തന്നെ പലർക്കും ഗോൾബ്ലാഡർ നീക്കം ചെയ്യേണ്ട അവസ്ഥയുമുണ്ടാകുന്നു.

ശരീരം ശുദ്ധീകരിക്കുന്ന ഒരു പ്രധാന അവയവമാണ് ലിവർ. അമിതവണ്ണക്കാരിൽ പലരിലും കണ്ടു വരാറുള്ള ഒരു പ്രധാന രോഗമാണ് കൊഴുപ്പ് അടിഞ്ഞിട്ട് ഉണ്ടാകുന്ന ഫാറ്റി ലിവർ. ഓരോ സ്റ്റേജ് കഴിയുന്തോറും ഇത് ലിവർ സിറോസിസിലേക്ക് വഴിമാറും. ഇതാകട്ടെ, മാരകമായിട്ടുള്ള ഒരു കാൻസർ സ്റ്റേജാണ്.

അമിതവണ്ണമുള്ള പുരുഷൻമാരിൽ കാണുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്റ്ററുമായി ബന്ധപ്പെട്ടു വരുന്ന പ്രോസ്റ്റേറ്റ് കാൻസർ പോലുള്ളവ. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം വരുക, മൂത്രതടസം അനുഭവപ്പെടുക, വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കുക തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടു വരുന്നു.

പഞ്ചകർമചികിത്സ ഫലപ്രദം
ശരീരത്തെ പഞ്ചകർമങ്ങൾ കൊണ്ട് ശുദ്ധിയാക്കുന്നത് അവരുട എൻഡോക്രെയ്ൻ ഗ്രന്ഥികൾ വേണ്ട വിധത്തിൽ പ്രവർത്തിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുകയും ചെയ്യും. ഇതുവഴി അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളെയും മാറ്റാൻ സാധിക്കും.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.