എന്താണ് അമിതവണ്ണം?

കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം.

അമിതവണ്ണം എങ്ങനെ ഉണ്ടാകുന്നു?
നാം കഴിക്കുന്ന ആഹാരം ഓരോ പ്രവർത്തിയും ചെയ്യുന്നതിനുള്ള ഊർജം പ്രദാനം ചെയ്യുന്നു. 50 ശതമാനം കാർബോഹൈഡ്രേറ്റും 30 ശതമാനം മാംസ്യവും 20 ശതമാനം കൊഴുപ്പും എന്ന ക്രമത്തിലായിരിക്കണം നാം കഴിക്കേണ്ടത്. പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ധാരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്. ഏത് ആഹാരം അമിതമായി കഴിച്ചാലും അതിനനുസരിച്ച് നമ്മൾ ശരീരം ഉപയോഗപ്പെടുത്തണം. ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. അമിതവണ്ണക്കാരുടെ വയർ, ഹിപ്പ്, ‍െനഞ്ച് തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി തടിച്ചു തൂങ്ങി വരുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുകയും ബോഡി മാസ് ഇൻഡക്സ് കൂടുകയും ചെയ്യുന്നു. ഇത് 30–ൽ കൂടുമ്പോൾ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു.

കാരണങ്ങൾ
അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. ശാരീരികമായുള്ള കാര്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിറ്റ്യൂട്ടറി ഗ്രസന്ഥി, തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവർത്തന മാന്ദ്യത്താൽ ശരീരത്തിന്റെ ഭാരം കൂടുന്നുണ്ട്. വ്യായാമശീലം തീരെ ഇല്ലാത്തതും പാരമ്പര്യവും ഇതിലേക്ക് വഴിവയ്ക്കുന്നവയാണ്.

പാരമ്പര്യവും ഒബീസിറ്റിയും
കുടുംബത്തിൽ എല്ലാവർക്കും വണ്ണമുണ്ട് എന്ന പേരിൽ അമിതവണ്ണം പിടിപെടാനുള്ള സാധ്യത വെറും അഞ്ച് ശതമാനം മാത്രമാണ്. മാതാപിതാക്കൾ അമിതവണ്ണമുള്ളവർ ആണെങ്കിൽ കുട്ടികളിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനിതകഘടകങ്ങളിൽ വരുന്ന വ്യത്യാസങ്ങളാണ് ഇതിനു കാരണം. അവരിൽ കൊഴുപ്പ് അടങ്ങിയ കോശങ്ങൾ കൂടുതലായി ഉണ്ടാകും. കൊഴുപ്പിനെ ആഗിരണം ചെയ്യാനും ശരീരത്തിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരികയും ചെയ്യുമ്പോൾ കൊഴുപ്പ് അടിഞ്ഞു കൂടി ഭാരം കൂടാനുള്ള സാധ്യതയുണ്ടാകുന്നു.

ഭക്ഷണം ധൃതിയിൽ വാരിവലിച്ച് കഴിക്കാതെ സാവധാനം ചവച്ചരച്ച് വായിലെ സലൈവയുമായി വേണ്ട വിധത്തിൽ ചേർന്ന് വേണം കഴിക്കാൻ. ദഹനപ്രക്രിയയുടെ ആദ്യഘട്ടം തുടങ്ങുന്നത് വായിൽ നിന്നാണ്. ചവച്ചരച്ച് വേണ്ട സമയം എടുത്ത് കഴിക്കുമ്പോൾ വളരെ കുറച്ച് ആഹാരം കൊണ്ടു തന്നെ നമുക്ക് വയർ നിറയുന്നതായി തോന്നും. 15 മുതൽ 20 മിനിറ്റു വരെ സമയം മതിയായി എന്ന് ഓർമപ്പെടുത്തുന്ന സിഗ്നൽ നമ്മുടെ തലച്ചോറിൽ നിന്നു ലഭിക്കാൻ. ധൃതിയിൽ ചവച്ചരയ്ക്കാതെ കഴിക്കുമ്പോൾ ഭക്ഷണം മതിയായി എന്ന സന്ദേശം ലഭിക്കാത്ത അവസ്ഥ സംജാതമാകുന്നു. അങ്ങനെയുള്ള വ്യക്തികളിലും അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഒരു കുടുംബത്തിലെ എല്ലാവരും വണ്ണമുള്ളവരാണെങ്കിൽ അവരുടെ വണ്ണം കുറയ്ക്കാൻ എളുപ്പാണ്. ഒരേ ആഹാരരീതിയിലേക്ക് അവരെ കൊണ്ടു വരാനും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യമാണ്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.