പഞ്ചകർമ ചികിൽസ

"രോഗിയുടെ അഥവാ ചികിൽസയ്ക്കു വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണു പഞ്ചകർമ ചികിൽസ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികിൽസകൾ ചെയ്യേണ്ടത്.’’ പ്രശസ്ത അഷ്ടവൈദ്യനും തൃശൂരിലെ എസ്. എൻ. എ. നഴ്സിങ് ഹോമിന്റെ മാനേജിങ് ഡയറക്ടറുമായ പി.ടി.എൻ. വാ സുദേവൻ മൂസ് പറയുന്നു. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികിൽസകളാണ് പഞ്ചകർമ ചികിൽസയിൽ ഉള്ളത്. സ്നേഹവസ്തിയെന്നും കഷായവസ്തിയെന്നും രണ്ടുതരം വസ്തി കളുണ്ട്. മരുന്നെണ്ണകൾകൊണ്ടുള്ള ഒരുതരം എനിമയാണ് സ്നേഹവ സ്തി. മരുന്നുകൾ അരച്ചു നൽകുന്നതു കഷായവസ്തി.

മരുന്നുകൾ നൽകി ഛർദിപ്പിക്കുന്ന ചികിൽസയ്ക്കു വമനം എന്നു പറയുന്നു.കുടലുകളുടെ ശുദ്ധീകരണത്തിനുള്ള ചികിൽസയാണു വിരേചനം.മൂക്കിലൂടെ മരുന്നുകൾ നൽകുന്നതു നസ്യവും അശുദ്ധരക്തം ശുദ്ധിചെയ്യുന്നത് രക്തമോക്ഷവുമാണ്. പഞ്ചകർമ ചികിൽസയും സുഖചികിൽസയുടെ ഭാഗമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസ്സിനും ശരീരത്തിനും ഉൗർജം പകരാനും സുഖചികിൽസ സഹായകമാണ്. വേനൽക്കാലത്തും മഞ്ഞുകാലത്തും സുഖചികിൽസ ചെയ്യാ റില്ല. അ ധികം ചൂടും തണുപ്പുമില്ലാത്ത കർക്കടകം, ചിങ്ങം, കന്നി മാസത്തിന്റെ പകുതിയും മാസങ്ങളാണ് സുഖചികിൽസയ്ക്ക് ഉത്തമം.

സാധാരണയായി ഏഴ്, 14, 21 ദിവസങ്ങളിലാണു സുഖചികിൽസ ചെയ്യേണ്ടത്. എത്ര ദിവസം ചികിൽസ നടത്തിയാലും അത്രയും നാൾ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളിൽ ഒന്ന് ബ്രഹ്മചര്യമാണ്. തി ളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയിൽ ഉറക്ക മൊഴിയുന്നതും ഒഴിവാക്കുക, ശരീരം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയ ദോഷവികാരങ്ങൾ അകറ്റുക, പ്രാർഥനയ്ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസ്സിനും ശരീര ത്തിനും ബാധകമായ പഥ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിൽസകൾ സുഖചികിൽസയിൽ ഉൾപ്പെടു ത്താറുണ്ട്. പ്രത്യേക മരുന്നുകൾകൊണ്ടു തയാറാക്കിയ ചെറുചൂടുള്ള എണ്ണ തലയിൽ ധാരപോലെ ഒഴിക്കുന്ന ചികിൽസയാണു ശിരോവസ്തി. തലയിൽ തൊപ്പിപോലെ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തിലാണ് എണ്ണ നിർത്തുക. അടുപ്പിച്ച് ഏഴു ദിവസ മാണ് ഇൗ ചികിത്സ ചെയ്യേണ്ടത്.

പ്രത്യേകം തയാറാക്കിയ പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചിൽ. രോഗമില്ലാത്തവർക്ക് എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു. രോഗമുള്ളവർക്ക് അവരുടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഒൗഷധങ്ങൾ ചേർത്ത എണ്ണ ഉപയോഗിക്കുന്നു. ചെറുചൂടോടെ പാത്തിയിൽ ഇൗ എണ്ണ നിർത്തും. എണ്ണയിൽ മുക്കിയ തുണികൊണ്ടു ശരീരത്തിൽ എണ്ണ വീഴ്ത്തുകയും ചെയ്യും. ഒന്ന് ഒന്നര മണിക്കൂർ ഇൗ ചികിത്സയ്ക്കു വേണ്ടിവരും. മരുന്നുകൾ ചേർത്ത മോരോ എണ്ണയോ ധാരമുറിയാതെ തലയിൽ വീഴ്ത്തുന്ന ചികിത്സയാണു ധാര. പ്രത്യേക തരത്തിലുള്ള പാത്രം ഉറിപോലെ തൂക്കി അതിലൂടെ ധാര നെറ്റിയിൽ വീഴ്ത്തുന്നു. ശരീരത്തിന്റെ സൗമ്യഭാവം നിലനിർത്താൻ ഉപകരിക്കുന്ന ഞവരക്കിഴി 14, 21 ദിവസങ്ങളിൽ ചെയ്യാറുണ്ട്. ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേർത്തു തിളപ്പിച്ചതിൽ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നിൽ മുക്കി ശരീരം ഉഴിയുന്നു.