സൈബർ സെക്സ് അടിമയാണോ?

സ്വയം പരിശോധിക്കാൻ ഇതാ ചോദ്യാവലി

സൈബർസെക്സ്/ഇ–സെക്സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു. ഉണ്ട്/ഇല്ല എന്ന് ഉത്തരം പറയാവുന്ന 10 ചോദ്യങ്ങൾ ചുവടെയുണ്ട്. ഓരോന്നിനും സത്യസന്ധമായി ഉത്തരം അടയാളപ്പെടുത്തുക. അതിനു ശേഷം മാത്രം ഒടുവിൽ നൽകിയിരിക്കുന്നത് വിശകലനം വായിക്കുക.

പങ്കാളിയുമായി ബന്ധപ്പെടുമ്പോൾ അശ്ലീല ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കാറുണ്ടോ ?
ഉണ്ട്
ഇല്ല
യഥാർഥ ലൈംഗികതയിൽ നിന്ന് പോലും ഒഴിഞ്ഞു മാറി ഓണ്‍ലൈൻ/സൈബർ സെക്സ് തേടി പോകാറുണ്ടോ ?
ഉണ്ട്
ഇല്ല
ജോലി സമയത്തോ ഗൗരവമേറിയ മറ്റ് പ്രവൃത്തികള്‍ക്കിടയിലോ കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിൽ ഡിജിറ്റൽ സെക്സ് തിരയാറുണ്ടോ ?
ഉണ്ട്
ഇല്ല
സ്വാഭാവികമായതോ പ്രകൃതി വിരുദ്ധമായതോ കുറ്റ കൃത്യമായി പരിഗണിക്കുന്നതോ ആയ ലൈംഗിക പ്രവൃത്തികളുടെ ചിത്രം മനസ്സിൽ സദാ തങ്ങി നിൽക്കുകയോ അസ്വസ്ഥമാക്കുകയോ ചെയ്യാറുണ്ടോ ?
ഉണ്ട്
ഇല്ല
മുൻകൂട്ടി തീരുമാനിച്ചതിലും കൂടുതൽ സമയം അശ്ലീലചിത്രങ്ങൾ കണ്ടിരിക്കാറുണ്ടോ ?‌
ഉണ്ട്
ഇല്ല
എല്ലാ ദിവസവും തന്നെ അശ്ലീല ‌സൈറ്റുകൾ സന്ദർശിക്കുവാനോ, വീഡിയോ കാണുവാനോ നിങ്ങൾ ബോധപൂര്‍വം സമയം കണ്ടെത്താറുണ്ടോ ?
ഉണ്ട്
ഇല്ല
സൈബർ സെക്സിനു വേണ്ടി ചെലവഴിക്കുന്ന സമയം ദിനംപ്രതി കൂടി വരുന്നുണ്ടോ ?‌‌‌‌
ഉണ്ട്
ഇല്ല
സൈബർ‌ സെക്സിനു തടസ്സമുണ്ടായാൽ അസ്വസ്ഥത. ദേഷ്യം. പിരിമുറുക്കം ഇവ ഉണ്ടാവുകയോ സൈബർ സെക്സ് ആരംഭിച്ചാൽ ആ അസ്വാസ്ഥ്യങ്ങൾ മാറുന്ന അവസ്ഥയോ ഉണ്ടാകാറുണ്ടോ ?
ഉണ്ട്
ഇല്ല
സൈബർ ലൈംഗികതയിലൂടെയല്ലാതെ ഉത്തേജനം സാധ്യമാകാതെ വരുന്നുണ്ടോ ?
ഉണ്ട്
ഇല്ല
ഒരു ദിവസം തന്നെ ഒന്നിലധികം തവണ സൈബർ സെക്സിലേക്കു പോകാനുള്ള അതിയായ താൽപര്യം ഉണ്ടാകാറുണ്ടോ ?
ഉണ്ട്
ഇല്ല