ജീവന്‍ കയ്യില്‍പ്പിടിച്ചുവേണം കേരളത്തിലെ നഗരങ്ങളില്‍ നടക്കാന്‍ . പലയിടത്തും നടപ്പാതകളില്ല. ഉള്ളത് തകരുകയോ, കച്ചവടക്കാര്‍ കയ്യേറുകയോ ചെയ്തിട്ടുണ്ടാകും. മറ്റിടങ്ങളില്‍ നടപ്പാതയിലാകും വാഹന പാര്‍ക്കിങ്. നടപ്പാതകളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ , കാല്‍നടക്കാര്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത ട്രാഫിക് സംവിധാനവും ദുരിതം വര്‍ധിപ്പിക്കുന്നു. പല തിരക്കേറിയ റോഡുകളിലും ക്രോസ് ചെയ്യാന്‍ സീബ്ര വരകളില്ല. ഉണ്ടെങ്കില്‍തന്നെ ചീറിപ്പായുന്ന വാഹനങ്ങള്‍ അത് കണക്കിലെടുക്കാറുമില്ല. കേരളത്തിലെ അഞ്ച് കോര്‍പറേഷനുകളില്‍ കാല്‍നടക്കാരെ ഏറ്റവുമധികം അവഗണിക്കുന്ന നഗരമേതെന്ന് വിലയിരുത്താന്‍ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് അവസരം. നിങ്ങളുടെ അനുഭവത്തില്‍ കാല്‍നടയ്ക്ക് ഏറ്റവും മോശം നഗരമേതാണ്? ആ നഗരത്തിന് വോട്ട് രേഖപ്പെടുത്തുക.

തിരുവനന്തപുരം

കൊച്ചി

തൃശൂര്‍

കോഴിക്കോട്

കൊല്ലം

കാല്‍നടക്കാരുടെ ദുരിതവും നടപ്പാതകളുടെ മോശം അവസ്ഥയും കണ്ടാല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മനോരമ ന്യൂസിന് അയക്കുക. ശ്രദ്ധേയമായ ചിത്രങ്ങള്‍ മനോരമ ന്യൂസ് ചാനലിലും വൈബ് സൈറ്റിലും നല്‍കും. ചിത്രങ്ങള്‍ അയക്കേണ്ട വാട്്സ് ആപ്  നമ്പർ‍ 8606402811