online-logo

മേളയില്‍ എന്ത് ചുംബനം

അനീഷ് ജി മേനോന്‍(യുവ നടന്‍)

article-image

മേളയ്ക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് നല്ലതു തന്നെ. പക്ഷെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. എത്തുന്നവരൊന്നും മലയാള സിനിമ കാണാനല്ല വരുന്നത്. ഇത്രയും അധികം ആളുകള്‍ മലയാള സിനിമ കാണാന്‍ കയറിയിരുന്നെങ്കില്‍ മലയാള സിനിമ എന്നേ രക്ഷപ്പെട്ടേനെ. എന്തുകൊണ്ടാണ് മലയാളികള്‍ സ്വന്തം സിനിമയ്ക്ക് പ്രോത്സാഹനം നല്‍കാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

കാപട്യം ഉള്ളിലൊതുക്കിയാണോ മലയാളികള്‍ ഇതുപോലുള്ള മേളകള്‍ക്ക് എത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചുംബന സമരത്തെ കുറിച്ച് ഒരു വാക്ക്: ഇത്തരമൊരു സമരമുറയെ ഒരിക്കലും അംഗീകരിക്കുന്നില്ല. പ്രതിഷേധിക്കാനുള്ള ഒരു സമരമുറയല്ല ചുംബന സമരം. ഒരാള്‍ താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയി പരസ്യ ചുംബനത്തിന് ഇറങ്ങിപുറപ്പെടുന്നത് നല്ലകാര്യമല്ല.

കേരളീയ സമൂഹത്തില്‍ ഇത്തരമൊരു പ്രതിഷേധ മാര്‍ഗത്തിന് എത്രമാത്രം സ്വാധീനമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചലചിത്ര മേള നടക്കുന്ന വേദിയില്‍ ചുംബന സമരം പോലുള്ള ഒരു സമരമുറ ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

open-forum