online-logo

തിരുവനന്തപുരത്ത് ഉല്‍സവപ്രതീതി

ദീപന്‍ (നടന്‍)

article-image

''ആറാമത്തെ വര്‍ഷമാണു മേളയ്ക്ക് എത്തുന്നത്. ഒരാഴ്ച തിരുവനന്തപുരത്ത് ഉല്‍സവപ്രതീതിയായിരിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ഈ സമയത്തു മാത്രം കാണുന്ന സുഹൃത്തുക്കളുണ്ട്. പുതിയ പലരെയും പരിചയപ്പെടാനും പറ്റുന്നു ഓരോ വര്‍ഷവും. സിനിമ എന്ന ഒറ്റ വിഷയം മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന എട്ടു ദിനങ്ങളാണു മേളയുടേത്. ലോകസിനിമകള്‍ കാണാനും മറ്റു ഭാഷകളിലെ ചലച്ചിത്രരീതികളും സമീപനങ്ങളും അഭിനയവും കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നതു നúടന്‍ എന്ന നിലയില്‍ ഏറെ ഉപകാരപ്പെടുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തരംഗം സൃഷ്ടിച്ച ഹ്രസ്വചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടാന്‍ പറ്റുന്നു എന്നതാണു മറ്റൊരു ഗുണം. പരമാവധി സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട് ഓരോ വര്‍ഷവും. ഇക്കൊല്ലം പുതുതായി നടപ്പാക്കിയ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം രണ്ടാം ദിവസം തന്നെ ഒഴിവാക്കിയതു നന്നായി എന്നാണ് എന്റെ അഭിപ്രായം.

open-forum