online-logo

സിനിമാക്കാര്‍ക്കെന്തിനാ പ്രത്യേക സീറ്റ്

ഗൗതമി നായര്‍ (അഭിനേത്രി)

article-image

പത്തൊന്‍പതാമത് ചലച്ചിത്ര മേള കഴിഞ്ഞ കാലഘട്ടങ്ങളിലേതിന് അപേക്ഷിച്ച് മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് പൊതുവേ ഒരു അഭിപ്രായമുണ്ട്. ആ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. കാരണം ഞാന്‍ കണ്ട ചിത്രങ്ങളെല്ലാം തന്നെ വളരെ നല്ല ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇത്രയും ഡെലിഗേറ്റുകളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങള്‍ നമ്മുക്കില്ലാതെ പോയി എന്നൊരു പരിഭവം മാത്രമാണുള്ളത്. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും വിചാരിക്കുന്ന ചിത്രം കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

3000 ആളുകളെ ഉള്‍ക്കൊള്ളാനുള്ളത്രയും തിയേറ്ററുകള്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. അവിടേക്കാണ് ഇൌ പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്. അതിനാല്‍ തന്നെ അതിന്റേതായ പ്രശ്നങ്ങള്‍ നിരവധിയുണ്ട്. റിസര്‍വേഷന്‍ ആക്കിയാല്‍ പോലും ഇൌ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞേക്കില്ല. കൂടുതല്‍ വലിയ തിയേറ്ററുകള്‍ ഫിലിം ഫെസ്റ്റിവലിന് ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് ഒരു പോം വഴി.

പിന്നെ സിനിമാ പ്രവര്‍ത്തകര്‍ക്ക് റിസര്‍വേഷന്‍ വേണമെന്നുള്ള അഭിപ്രായങ്ങളുണ്ട്. അത്തരത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. ചലച്ചിത്ര ലോകത്തുള്ളവര്‍ക്ക് സീറ്റ് റിസര്‍വേഷന്‍ നല്‍കിയാലും ഇല്ലെങ്കിലും ഞാന്‍ സിനിമ കാണും. ഇനി എത്ര തിരക്കുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ച് സിനിമ കാണാന്‍ ഞാന്‍ ഇവിടെയുണ്ടാകും. മേളയെ ഒരു ഉത്സവ പ്രതീതിയായി കണക്കാക്കുന്നവരെല്ലാം അത്തരത്തില്‍ സിനിമ കാണാന്‍ വരുന്നവരാണു താനും.

open-forum