online-logo

മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍

മേനക സുരേഷ് (നിര്‍മാതാവ്, നടി)

article-image

ഞാന്‍ എല്ലാ മേളയിലും പങ്കെടുക്കാറുള്ളതാണ്. ഹിസ്റ്റോരിക് ,പീരിഡ് ഫിലിംസ് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയൊക്കെ നോക്കി കഴിയുന്നതും എല്ലാം തന്നെ പോയി കാണും. നമ്മുടെ ഇന്ത്യന്‍ ഫിലിംസില്‍ പ്രത്യേകിച്ചും മലയാളത്തില്‍ തന്നെ കാണാത്ത കുറേ ചിത്രങ്ങള്‍ ഉണ്ട്. പല ചിത്രങ്ങളും ഫെസ്റ്റവിലില്‍ ആണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ മനസ്സില്‍ ഉദ്ദേശിക്കുന്ന ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനാകുമോ എന്ന ടെന്‍ഷന്‍ ഉണ്ട്.

സാങ്കേതികമായി മേളയില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. റിസര്‍വേഷനിലുണ്ടായത് അങ്ങനെയൊരു പ്രശ്നം തന്നെയായിരുന്നു. അങ്ങനെ ആദ്യമേ ബുക്ക് ചെയ്തിട്ടുള്ളവരുടെ ബുദ്ധിമുട്ടും നമുക്ക് മനസിലാക്കാം പറ്റും. ഇരുന്ന് കുത്തിയിരുന്ന് അതിനുവേണ്ടി ഇത്രയും നേരം ചെയ്തിട്ട്. പക്ഷേ ആദ്യമേ ഫസ്റ്റ് കം ഫസ്റ്റ് പ്രിഫറന്‍സ് എന്നുവച്ചിരിക്കുന്നത് തന്നെ വളരെ ഭംഗിയായിരുന്നു. ആദ്യമായതു കൊണ്ട് എല്ലാവരും ക്ഷമിക്കുക. അടുത്തതവണ ഇതെല്ലാം തീര്‍ച്ചയായും പരിഹരിക്കും.

നമ്മുടെ മലയാളത്തില്‍ വരുന്ന പല പുതിയ പടങ്ങളുടേയും ടേക്കിങ്ങ്സില്‍ തന്നെ ഒരു പാട് വ്യത്യാസമുണ്ട്. അവര്‍ക്ക് കഴിവുള്ള പിള്ളേരാണ്. അവര്‍ക്ക് നല്ലൊരു ടാലന്റ് ഉണ്ട്. ഈ ടാലന്റ് നല്ല രീതിയില്‍ പോവുകയാണെങ്കില്‍ വീണ്ടും ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെപ്പോലെയും, സേതുമാധവന്‍ സാറിനെപ്പോലെയും ഷാജി കരുണ്‍ സാറിനെപ്പോലെയും ഉള്ള സംവിധായകരെ ലഭിക്കും.

open-forum