online-logo

വയസന്‍മാര്‍ക്ക് ചെറിയ ഒരു പരിഗണന വേണം

പെരുമ്പടവം ശ്രീധരന്‍ (എഴുത്തുകാരന്‍ )

article-image

കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് വളരെ നിലവാരമുള്ള മേളയാണ് ഇത്തവണത്തേത്. ഞാന്‍ ഇതുപോലുള്ള മേളകളില്‍ വന്നാണ് മലയാള സിനിമകള്‍ കാണുന്നത്. ഇത്തവണയും നിലവാരമുള്ള മലയാള സിനികള്‍ മേളയ്ക്ക് എത്തിയിട്ടുണ്ട്.

പ്രമേയപരമായിട്ടും ആഖ്യാന ശൈലികൊണ്ടും ഇത്തവണയുള്ള മലയാള സിനിമകള്‍ വ്യത്യസ്തഥ പുലര്‍ത്തുന്നു. ഞാന്‍ ഒരു സീനിയര്‍ സിറ്റിസണ്‍ ആണ്. പക്ഷെ ആപരിഗണന എനിക്ക് ഇവിടെ മേളയില്‍ കിട്ടുന്നില്ലെന്നതാണ് ഒരു ആക്ഷേപമുള്ളത്.

ഇപ്പോള്‍ ഒരു സിനിമ ഇടിച്ചു കയറി കാണാനൊന്നും എനിക്ക് പറ്റില്ല. വയസായി പോയില്ലേ. ഇടിച്ചു കയറി സിനിമ കണ്ടിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു. ഇന്നതു പറ്റില്ല. ഞങ്ങളെ പോലുള്ള വയസന്‍മാര്‍ക്ക് ചെറിയ ഒരു പരിഗണനയെങ്കിലും ലഭിക്കമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷെ സര്‍ക്കാര്‍ ഇത്തവണയും അത് പരിഗണിച്ചില്ല. മേളയുടെ ഒരു ചെറിയ പിഴവായി ഞാന്‍ കാണുന്നത് ഇതുമാത്രമാണ്.

open-forum