online-logo

എന്റെ സ്വപ്നമായിരുന്നു സഹീര്‍

സിദ്ധാര്‍ത്ഥ് ശിവ(സംവിധായകന്‍)

article-image

എന്റെ ചിത്രമായ സഹീറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. സിനിമ കണ്ടിട്ട് ഒട്ടേറെ പേര്‍ എന്നെ അഭിനന്ദിച്ചു. ഇത്തരത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഇനിയും ഇത്തരം ചിത്രങ്ങളില്‍ ഭാഗമാകാന്‍ അവസരം ലഭിച്ചാല്‍ ചെയ്യും. കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂവണിഞ്ഞത്. അതില്‍ എനിക്ക് ഒരുപാട് പേരോട് കടപ്പാടുണ്ട്. ഇത്തവണത്തെ മേള വിജയകരമാണ്.

ഒത്തിരി നല്ല ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ ഇത്തവണ എത്തിയിട്ടുണ്ട്. സംഘാടനത്തിലും കാര്യമായ കുഴപ്പങ്ങളൊന്നുമില്ല.

open-forum