online-logo

മാറ്റങ്ങളുണ്ടായേ പറ്റൂ

സൂര്യകൃഷ്ണമൂര്‍ത്തി ( കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍)

article-image

സിനിമയെ ഗൌരവമായിട്ട് കാണുന്നവര്‍ക്കുള്ളതാണ് സിനിമാ മേളകള്‍. ഒരു സിനിമ കണ്ട് വെളിയില്‍ ഇറങ്ങുമ്പോള്‍ നമ്മള് പോയ ആളായിരിക്കില്ല വെളിയില്‍ വരുന്നത് മറ്റൊരാളായിരിക്കും. ആ രീതിയിലുള്ള സിനിമകളാണ് ഈ മേളകളിലുള്ളത് , അത് മനസിലാക്കാന്‍ കഴിവുള്ളവരേ അതില്‍ പങ്കെടുക്കൂ ആവുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. എന്തു മാറ്റങ്ങള്‍ ഉണ്ടായാലും അതിന് എതിര്‍പ്പുകളുണ്ടാകും. എന്ത് വന്നാലും ഇപ്പോ മലയാളസിനിമയ്ക്ക് അന്തര്‍ദേശീയ ജൂറി വന്ന് വിലയിരുത്തി അതിന് 10 ലക്ഷം രൂപ സബ്സിഡി കൊടുക്കണം എന്നൊരു നിര്‍ദേശം വന്നാല്‍ എല്ലാ മലയാള സിനിമാ പ്രേമികളും സ്വാഗതം ചെയ്യേണ്ട ഒന്നാണ്. അവിടെയും എതിര്‍പ്പുണ്ടായി. അത് എന്തുകൊണ്ട് എന്ന് എനിക്കറിയില്ല.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്നു പറയുമ്പോള്‍ നമ്മള്‍ വേറൊരു കാര്യം നോക്കണം.ജനുവിനായിട്ട് സിനിമ കാണാന്‍ വരുന്ന ഒരാള്‍ക്ക് ഇടികൊണ്ട് സിനിമ കാണാന്‍ പറ്റില്ല. ഹി ഈസ് നോട്ട് എന്‍ഷുവേര്‍ഡ് ഓഫ് എ സീറ്റ്. മറ്റേതാണെങ്കില്‍ കിട്ടും കിട്ടുമെന്നുള്ളതാണ്. പുതുമകള്‍ എവിടെ വന്നാലും അതിന് എതിര്‍പ്പുണ്ടാകും. ഇപ്പോള്‍ നാഷണല്‍ ഗെയിംസിന് ലോകത്തിലാദ്യമായിട്ട് ഇലക്ട്രോണിക് വിക്ടറി സ്റ്റാന്‍ഡ് വരികയാണ് ലോകത്തിലെ ആദ്യത്തെ. അതുവന്നപ്പോള്‍ അതിന് എതിര്‍പ്പുണ്ടായി. പുതിയത് വരുമ്പോള്‍ എതിര്‍പ്പുണ്ടാകും അതിനെ അതിജീവിച്ച് ആ എതിര്‍പ്പുകളോട് മാറ്റം ഉണ്ടാവണം മാറ്റങ്ങളുണ്ടായേ പറ്റൂ. പഴയതില്‍ തന്നെ നില്‍ക്കുന്നതില്‍ യാതൊരു അര്‍ഥങ്ങളും ഇല്ല. സിനിമകളുടെ എണ്ണം കുറച്ചു, വാളണ്ടിയേഴ്സിന്റെ എണ്ണം കുറച്ചും ഇതെല്ലാം പുതുമകളാണ് ഇടയ്ക്കിടയ്ക്ക് മാറ്റങ്ങളൊക്കെ ഉണ്ടാകണം. റിസര്‍വേഷന്‍ പൂര്‍ണമായിട്ടും നീക്കം ചെയ്തു. റിസര്‍വ് ചെയ്ത സീറ്റുകള്‍ അവിടെ ഇരിക്കുക പതിനഞ്ചു മിനിട്ട് മുമ്പ് മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്ന സംവിധാനം ഉണ്ടായിരുന്നത്.

പല കാരണങ്ങള്‍കൊണ്ടും ആ സോഫ്റ്റ് വെയര്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നുള്ളത് കൊണ്ട് അത് നീക്കം ചെയ്തു. പക്ഷേ അത് ഇന്‍ട്രഡ്യൂസ് ചെയ്യണം അടുത്തകൊല്ലമെങ്കിലും എന്നതാണ് എന്റെ അഭിപ്രായം കാരണം ഗോവ ഫെസ്റ്റിവലില്‍ നന്നായിട്ട് നടക്കുമെങ്കില്‍ എന്തു കൊണ്ട് തിരുവനന്തപുരത്ത് നടക്കില്ല. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകമേളയ്ക്കു ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിടെ നടക്കില്ല സിനിമ നല്ലതും ചീത്തയെന്നുപറയുന്നതില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇതുള്ളത് അതിന്റെ കഥാപാത്രങ്ങളും കഥാതന്തുവും എന്നോടൊപ്പം വരണം തിയറ്റര്‍ വിട്ട് തിയറ്ററില്‍ ഞാന്‍ പോകുമ്പോള്‍ അതിന്റെ ടെക്നിക്കലല്ല വരേണ്ടത് കണ്ടന്റ് ആണ്.

ചിലര്‍ക്ക് ടെക്നിക്കായിരിക്കാം പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ കണ്ടന്റ് എന്നോടൊപ്പം വരുമെങ്കില്‍ അത് ഒരു നല്ല സിനിമ എന്നു ഞാന്‍ പറയും നേരത്തേ പറഞ്ഞതുപോലെ കേറുന്ന ആളായിരിക്കരുത്. ഒരു നല്ല കച്ചേരി കഴിഞ്ഞിറങ്ങുമ്പോള്‍ വേറൊരാളാണ് ഞാന്‍. അതുപോലെയായിരിക്കണം ഒരു സിനിമ.

open-forum