മലയാളത്തിന്റെ
പാരഡി രാജാവ് എന്നറിയപ്പെടുന്ന നാദിര്‍ഷ ഒരു പാട്ടെഴുതി. അതും വിവാഹിതരാകാന്‍
ഒരുങ്ങുന്ന ഫഹദിനെയും നസ്രിയയെയും കുറിച്ച്. കോമഡി ഗാനമാണെനൊന്നും ഓര്‍ക്കണ്ട
കേട്ടോ. വളരെ മനോഹരമായൊരു മൈലാഞ്ചി കവിത. മനോരമ ഓണ്‍ ലൈനിന്റെ ഫഹദ് നസ്രിയ പ്രേക്ഷകരുടെ സ്നേഹവും കരുതലും
ഇഷ്ടവുമൊക്കെ ചേര്‍ത്തിണക്കി നാദിര്‍ഷ എഴുതിയ കവിത വായിക്കാം...
വിണ്ണിലെ താരകപ്പൂക്കളില്‍ രണ്ടെണ്ണം
മണ്ണില്‍ പിറന്നിട്ടൊന്നൊത്തു ചേരും നേരം
മണ്ണിലെ താരങ്ങള്‍ ആശംസ നേരുവാന്‍
ആഘോഷമാക്കുവാന്‍ ഓടിയണഞ്ഞല്ലോ
നക്ഷത്രക്കണ്ണുള്ള പെണ്ണിനെ കെട്ടുവാന്‍
അത്രയ്ക്ക് ചേലുള്ളൊരാളവന്‍ വന്നപ്പോള്‍
അംബരം നോക്കിയിട്ടമ്പരന്നില്ല നാം
അത്രമേല്‍ ഇഷ്ടം നമുക്കവര്‍ തന്നല്ലോ
ആണ്ടവന്‍ നല്‍കിയൊരത്ഭുത ഭാവങ്ങള്‍
ഇനിയും വിടര്‍ന്നിട്ടതെങ്ങും പരക്കട്ടെ
ആയുസും ആരോഗ്യം ഒപ്പം ലഭിക്കട്ടെ
ആനന്ദ ജീവിത ഭാഗ്യം വിളങ്ങട്ടെ...