ഏവരും കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ആദ്യ ദിനം സൗജന്യമായി കാണാൻ‌ മനോരമ ഒാൺലൈനും യശോറാം ബിൽഡേർസും ചേർന്ന് അവസരമൊരുക്കുന്നു. ഇവിടെ തന്നിരിക്കുന്ന ചോദ്യത്തിന് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ബാഹുബലി 2 ആദ്യ ദിനം കാണാം. ഒരാൾക്ക് രണ്ടു ടിക്കറ്റ് വീതമാണ് സമ്മാനമായി ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിനത്തിന്റെ അന്നു തന്നെ കൊച്ചി എംജി റോ‍ഡ് സെൻട്രൽ സ്ക്വയർ മാളിലെ സിനിപോളിസില്‍ വിഐപി സ്ക്രീനിലുള്ള പ്രത്യേക ഷോയാണ് മനോരമ ഒാൺലൈൻ വായനക്കാർക്കായി മാത്രം മാറ്റി വച്ചിരിക്കുന്നത്.