ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റോഡ് ഷോ ആരംഭിച്ചു

മനോരമ ഒാൺലൈനും കാഡ് സെന്ററും (CADD Centre) ചേർന്നൊരുക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5 റോഡ് ഷോ ആരംഭിച്ചു. നടൻ വിനയ് ഫോർട്ട് റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എറണാകുളം മഹാരാജാസ് കൊളേജിൽവച്ചു നടന്ന ചടങ്ങിൽ മുഖ്യ സ്പോൺസറായ കാഡ് സെന്ററിന്റെ (CADD Centre) ബിസിനസ് ഡെവലപ്മെന്റ് മാനേജർ ബിജു ഗംഗാധരൻ, സിനേർജി റീജിയണൽ മാനേജർ റിച്ചാർഡ് നിക്സൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ‌ഹ്രസ്വചിത്രമത്സരത്തിന്റെ പ്രചാരണത്തിനായി ആരംഭിച്ചിരിക്കുന്ന റോഡ് ഷോ കേരളത്തിലുടനീളമുള്ള കൊളേജുകളിൽ എത്തും. വിദ്യാർത്ഥികൾക്കായി രസകരമായ മത്സരങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സിനിമയെ സ്നേഹിക്കുന്ന കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സി.എസ്.എഫ്.എഫ് സീസൺ 5–ന്റെ വെബ്സൈറ്റ് ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയായിരുന്നു നിർവഹിച്ചത്. ‘ഫെയർവെൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ആറു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രമാണ് മത്സരാർഥികൾ ഒരുക്കേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള ഏതു കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരവുമായി ബന്ധപ്പെട്ട് റോഡ്ഷോയും സിനിമയെ അടുത്ത് പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും ഉണ്ടാകും. കലാസൃഷ്ടികൾ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക് www.manoramaonline.com/csff സന്ദർശിക്കുക. കേരളത്തിലെ കാഡ് സെന്റർ (CADD Centre) ശാഖകളിലും, ഡ്രീം സോൺ, സിനേർജി, ലൈവ്വയർ സെന്ററുകളിലും രജിസ്ട്രേഷൻ ഫോം സമർപ്പിക്കാവുന്നതാണ്.

© Copyright 2017 Manoramaonline. All rights reserved....
ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റോഡ് ഷോ ആരംഭിച്ചു
സിഎസ്എസ്എഫിന് തിരശീല ഉയർത്തി മെഗാസ്റ്റാർ മമ്മൂട്ടി
കോളജുകളിൽ ആഘോഷമായി സിഎസ്എഫ്എഫ് റോഡ് ഷോ