ഫെയർവെൽസംവിധാനം മനസ്സിലുണ്ടോ? എങ്കിൽ തയ്യാറായിക്കൊള്ളൂ,
കാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സീസൺ 5 ആരംഭിക്കുന്നു... 
മനോരമ ഒാൺലൈനും കാഡ് സെന്ററും ചേർന്നൊരുക്കുന്ന ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5–ന്റെ വിഷയം ‘ഫെയർവെൽ’ എന്നതാണ്.
ഇൗ വിഷയത്തെ ആസപ്ദമാക്കി 6 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ നിങ്ങൾക്ക് ഒരുക്കാം. വിശദമായ നിയമാവലി ചുവടെ
  • ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5–ന്റെ ഒൗദ്യോഗിക വെബ്സൈറ്റ് പ്രകാശനം നടൻ മമ്മൂട്ടി നിർവഹിക്കുന്നു. കാഡ് സെന്ററിന്റെ ഇന്റെർനാഷനൽ ബിസിനസ്സ് ഹെഡ് ഷിബു പീതാംബരൻ സമീപം.

  • ക്യാംപസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 5–ന്റെ ഒൗദ്യോഗിക വെബ്സൈറ്റ് പ്രകാശനം നടൻ മമ്മൂട്ടി നിർവഹിക്കുന്നു.

നിയമാവലി
01. കേരളത്തിലും പുറത്തുമുള്ള ഏതുകോളജിൽ പഠിക്കുന്ന വിദ്യാർഥിക്കും മൽസരത്തിൽ പങ്കെടുക്കാം.
02. ചിത്രവുമായി സഹകരിക്കുന്നവർ ഒരേ കോളജിൽ നിന്നുള്ളവരായിരിക്കണം
03. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ വിദ്യാർഥികൾ തന്നെ അഭിനയിച്ചിരിക്കണം
04. എഡിറ്റിങ്ങും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും വിദഗ്ദ സഹായം തേടാവുന്നതാണ്.
05. ചിത്രം ആറ്് മിനിറ്റിൽ കവിയരുത്. (ക്രെഡിറ്റ്/ടൈറ്റിലുകളുടെ സമയം ബാധകമല്ല)
06. എൻട്രിയോടൊപ്പം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സമർപ്പിക്കണം.
07. മുൻപ് മറ്റുമൽസരത്തിൽ പങ്കെടുത്ത ചിത്രം സ്വീകരിക്കില്ല.
08.ഷോർട്ട് ഫിലിം ഫെസ്റ്റിനു സമർപ്പിച്ച ചിത്രം ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമേ മറ്റു മൽസരങ്ങൾക്ക് അയയ്ക്കാവൂ.
09. ഡിവിഡി ഫോർമാറ്റിലാണ് എൻട്രി അയയ്ക്കേണ്ടത്.
10. ഡിവിഡിയുടെ നാലുകോപ്പി ഉണ്ടായിരിക്കണം. മൽസരത്തിന് അയയ്ക്കുന്ന ഡിവിഡി തിരിച്ചു നൽകുന്നതല്ല.
11.ഡിവിഡി ഡിസ്ക്കിനു മുകളിൽ ചിത്രത്തിന്റെ പേര്, സംവിധായകന്റെ പേര് എന്നിവ വ്യകതമായി എഴുതിയിരിക്കണം.
12. 2017 ഏപ്രിലിന് ശേഷം ചിത്രീകരിച്ചതായിരിക്കണം.
13. ഷോർട്ട് ഫിലിം ഫെസ്റ്റിന് സമർപ്പിച്ച ചിത്രം യുട്യൂബിലോ സമാനമായ സോഷ്യൽ മിഡീയ സൈറ്റുകളിൽ പോസ്റ്റ് / പ്രദർശിപ്പിക്കാൻ പാടില്ല.
14. ഒരു കോളജിൽനിന്ന് ഒന്നിലധികം എൻട്രി അയയ്ക്കാം.
15. ജൂലൈ 31ന് അകം എൻട്രികൾ സമർപ്പിച്ചിരിക്കണം.
16 എൻട്രിയോടൊപ്പം ഷോർട്ട് ഫിലിം സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത റജിസ്ട്രേഷൻ ഫോമും അയയ്ക്കണം.
17. മൽസര ഫലം സംബന്ധിച്ച് മനോരമ ഓൺലൈനിന്റെ തീരുമാനം അന്തിമമായിരിക്കും
18. കേരളത്തിലെ കാഡ് സെന്റർ ശാഖകളിലും രജിസ്ട്രേഷൻ ഫോം സമർപ്പിക്കാവുന്നതാണ്.