കലാം, കാലത്തിനുമേൽ വീണ ഇന്ത്യയുടെ കയ്യൊപ്പ്

1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അബ്ദുൽ കലാം എക്കാലത്തും വ്യത്യസ്തനായി ജീവിച്ച മനുഷ്യനായിരുന്നു. എല്ലാ അർഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ച മനുഷ്യനായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എത്തിയതിലെ വ്യത്യസ്തതയും കാണാതെ വയ്യ. ഇന്ത്യയിൽ എൻഡിഎ സർക്കാരിന്റെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്ര പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി.

∙ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി

∙ അന്തർവാഹിനി, യുദ്ധവിമാനം എന്നിവയിൽ സഞ്ചരിച്ച ആദ്യ പ്രസിഡന്റ്

∙ 1998 ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിക്ക് നേതൃത്വം നൽകിയ വ്യക്തി.

∙ 1997 ൽ ഭാരത രത്നം ലഭിച്ചു

∙ 1994 ൽ ആര്യഭട്ട പുരസ്കാരം ലഭിച്ചു

∙ ഇന്ത്യയുടെ പരിസ്ഥിതി അംബാസഡർ

∙ ശാസ്ത്രമേഖലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടണിലെ ചാൾസ് രണ്ട് രാജാവ് ആദരിച്ച ഏക ഭാരതീയ ശാസത്രജ്ഞൻ

∙ ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ

∙ അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതി

∙ ലോകത്താദ്യമായി വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ഉപഗ്രഹം എന്ന ആശയം മുന്നോട്ടുവച്വ വ്യക്തി

∙ ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ്

∙ ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായി.

∙ സുഖോയ് വിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്

∙ കേരളത്തിന് പത്തിന കർമപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി

∙ സിയാചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി

∙ ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ശാസ്ത്രജ്ഞൻ

∙പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി.