റണ്‍ കേരള റണ്ണിന് കോട്ടയം ഒരുക്കം തുടങ്ങി

കോട്ടയം : ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന ' റണ്‍ കേരള റണ്ണിന്' കോട്ടയവും ഒരുങ്ങി. ജനുവരി 20 നാണ് സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം. കോട്ടയം ജില്ലയില്‍ എഴുനൂറോളം കേന്ദ്രങ്ങളുണ്ട്.

സ്കൂളുകള്‍, കോളജുകള്‍, പി ടി ഐകള്‍, സന്നദ്ധ സംഘടനകള്‍, ക്ളബുകള്‍, സമുദായക സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയെല്ലാം പങ്കാളികളാകും. റണ്‍ കേരള റണ്ണില്‍ പങ്കാളിത്തമുറപ്പിക്കാന്‍ സ്കൂളുകളിലും കോളജുകളിലും ഇന്നു മുതല്‍ ദേശീയ ഗെയിംസ് വോളന്റിയര്‍മാര്‍ എത്തും.