ഒരുമ തെളിയിക്കാന്‍ ഞാനുമുണ്ട്

ജയിംസ് ആല്‍ബര്‍ട്ട് (തിരക്കഥാകൃത്ത്, സംവിധായകന്‍)

ഞാനും ഒരു ഒാട്ടത്തിലായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ 'മറിയംമുക്ക്' ചിത്രീകരിക്കാനുള്ള ഒാട്ടം. ചിത്രീകരണം അവസാനിച്ചു. 23നു ചിത്രം റിലീസ് ചെയ്യാന്‍ അതിവേഗം ഒാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അതിന്റെ ജോലികള്‍ക്കായി 15നു ചെന്നൈയിലേക്കു പോ
കും. എങ്കിലും ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റണ്‍കേരള റണ്‍ ഒാട്ടത്തില്‍നിങ്ങള്‍ക്കൊപ്പം ഒാടാന്‍ ഞാന്‍ എത്തും.

ഒരു മലയാളിയെന്ന നിലയില്‍ റണ്‍കേരള റണ്ണില്‍ പങ്കാളിയാകാതിരിക്കുന്നത് എങ്ങനെ?മലയാളിയുടെ ഒരുമ തെളിയിക്കുന്നതിനുള്ള ഈ ഒാട്ടം വിജയിപ്പിക്കാന്‍ എല്ലാവരും 20നു നിരത്തില്‍ ഇറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന ദേശീയ ഗെയിംസിന്റെ ഒാര്‍മകള്‍ ഒാടട്ടെ, ജീവിതമാകെ...