റണ്‍ കേരള റണ്ണില്‍ ഞാനും സബൈനയുമുണ്ട് ...

ശ്വേതാ മേനോന്‍ റണ്‍ കേരള റണ്ണിന്റെ ആവേശത്തിലേക്കു കേരളം ഉണരുമ്പോള്‍ ഒപ്പം ചേരാന്‍ ഞാനുമുണ്ടു കേട്ടോ..! ഞാന്‍ മാത്രമല്ല എന്റെ കുഞ്ഞുമകള്‍ സബൈനയും. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന 'അക്കല്‍ദാമയിലെ പെണ്ണി'ന്റെ ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞുള്ള ഒരു ഇടവേളയിലാണ് ഇപ്പോള്‍.

20ന് ഒഴിവാക്കാനാവാത്ത തിരക്കുകളില്ലെങ്കില്‍ എറണാകുളത്ത് സൗകര്യപ്രദമായ കേന്ദ്രത്തില്‍ ഞങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. സ്പോര്‍ട്സ് മാനസികവും കായികവുമായ പോസിറ്റീവ് എനര്‍ജി പകരുന്ന ഒന്നാണ്. പ്രത്യേകിച്ചും ദേശീയ ഗെയിംസിന് കേരളം ആതിഥ്യമരുളുമ്പോള്‍ അത് ചരിത്ര സംഭവമാക്കേണ്ടത് നമ്മുടെ കടമയല്ലേ..ഇത് വന്‍ വിജയമാക്കുവാന്‍ എല്ലാവരും എത്തണം.

പ്രത്യേകിച്ചും യുവ തലമുറ. വര്‍ണ, വര്‍ഗ, ലിംഗ ഭേദമില്ലാതെ ഒരേ മനസ്സോടെ പങ്കുകൊണ്ട് ഈ കൂട്ടയോട്ടം നമുക്കു കേരളത്തിന്റെ കായിക ചരിത്രത്തിന്റെ കൊടിയടയാളമാക്കണം. സ്പോര്‍ട്സ് രംഗത്ത് കേരളത്തിന് ഒരു പുതിയ കുതിച്ചു
ചാട്ടത്തിന് ഇത് പ്രചോദനമാകുമെന്നു വിശ്വസിക്കുന്നു,