ഏറ്റെടുക്കണം, ഐഎസ്എല്‍ പോലെ

ജോപോള്‍ അഞ്ചേരി

കായികാവേശം എന്താണെന്ന് മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. ലോകക്കപ്പ് ഫുട്ബോള്‍ മുതല്‍ അടുത്തിടെ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വരെയുള്ള കായികമേളകളെ നെഞ്ചിലേറ്റിയവരാണ് നാം. ഈ കൂട്ടായ്മയും ആവേശവും ഒത്തിണക്കവും ഇനി നാം പ്രകടിപ്പിക്കേണ്ടത് ദേശീയ ഗെയിംസ് വേളയിലാണ്.

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ കേരളത്തിനു ലഭിച്ച സുവര്‍ണാവസരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നാം മറ്റു സംസ്ഥാനക്കാര്‍ക്കു കാട്ടിക്കൊടുക്കണം.

കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ മത്സരങ്ങളിലോരോന്നിനും അരലക്ഷത്തിലേറെ കാണികള്‍ ഇടിച്ചുകയറുന്ന കാഴ്ചയിലൂടെ രാജ്യത്തെ അമ്പരപ്പിച്ചവരാണ് നാം. അതേ അമ്പരപ്പ് റണ്‍ കേരള റണ്ണിലൂടെയും പകര്‍ന്നു നല്‍കണം