കേരളം ഒന്നായിത്തീരുന്ന നിമിഷം

എംപി പി.കെ. ബിജു

പാലക്കാട്: ദേശീയ ഗെയിംസിന് മുന്നോടിയായി 20നു നടക്കുന്ന ജനകീയ പരിപാടിയായ കൂട്ടയോട്ടം റണ്‍ കേരള റണ്‍ കായിക കേരളം ഒന്നായി തീരുന്ന നിമിഷമായിരിക്കുമെന്ന് യുവ എംപി പി.കെ. ബിജു.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ കായിക രംഗത്തെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ദേശീയ ഗെയിംസ് സഹായിക്കും. ഗെയിംസിന്റെ വിളംബരം അറിയിച്ചുള്ള 'അമ്മു' എന്ന വേഴാമ്പലിന്റെ സ്വീകരണം കുന്നംകുളത്തു നടന്നപ്പോള്‍ പങ്കെടുത്തിരുന്നു.

വിവിധ സ്കൂളുകളില്‍ പര്യടനം നടത്തിയ ഈ പരിപാടി കായികമാമാങ്കത്തിന്റെ പ്രചാരണത്തിനു സഹായകരമായി. വിദ്യാഭ്യാസത്തിനൊപ്പം ശക്തിയും ആവേശവുമുള്ള സമൂഹവും രൂപപ്പെടുത്താന്‍ കഴിയുമെന്ന സന്ദേശമെത്തിക്കാന്‍ ദേശീയ ഗെയിംസിന്റെ നേട്ടങ്ങള്‍ സഹായിക്കും. കായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും അതു വലിയ തോതില്‍ അടിത്തറയാകും. ഭാവി കേരളത്തിന്റെ കായികരംഗത്ത് നിര്‍ണായകമാണ് ഈ ഗെയിംസ്. കായികരംഗത്തു സ്കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ വിവിധ കായികമത്സരങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റെ ഓര്‍മകളിലാണു താനിപ്പോഴെന്നും പി.കെ. ബിജു പറഞ്ഞു.