തിരുവനന്തപുരം : മോഹന്‍ലാല്‍പ്രകാശനം ചെയ്ത റണ്‍ കേരള റണ്ണിന്റെ വെബ്സൈറ്റ്
ആദ്യദിവസം തന്നെ ഹിറ്റ്. ആയിരക്കണക്കിനു പേരാണ് ആദ്യദിവസം തന്നെ സൈറ്റ്
സന്ദര്‍ശിച്ചത്. റണ്ണിന്റെ ഫെയ്സ്ബുക്ക് പേജിലെ കൂട്ടുകാരുടെ എണ്ണം പതിനൊന്നായിരം
കവിഞ്ഞു. റണ്‍ കേരള റണ്ണിന്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രചാരണവിഡിയോയും
ഉള്‍പ്പെടെയുള്ളവയാണു വെബ്സൈറ്റിലെ പ്രധാന വിഭവങ്ങള്‍.
ഒപ്പം കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനുള്ള സിനിമാ, സംസ്കാരികരംഗത്തെ പ്രമുഖരുടെ
ക്ഷണവുമുണ്ട്. റണ്ണിൽ റണ്ണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വര്‍ക്ക്
ഏറ്റവുമടുത്തുള്ള പോയിന്റ് ഏതാണെന്നറിയാനുള്ള ലിങ്കും സൈറ്റിലുണ്ട്.
കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളെ ക്ഷണിക്കാനും സോഷ്യല്‍ മീഡിയ
ചിത്രത്തില്‍ റണ്‍ കേരള റണ്‍ബാഡ്ജ് പതിപ്പിക്കാനുമുള്ള സൗകര്യവും സൈറ്റില്‍
ലഭ്യമാണ്.